ജനത്തിന് വേണ്ടി ആരു സമരം ചെയ്യും? ബസ് മുതലാളിമാര്‍ സമരം ചെയ്‌ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ, മിനിമം 7 രൂപ
ബസ് ഉടമകള്‍ കഴിഞ്ഞ ദിവസം നടത്തിയ സമരം പെട്ടന്ന് പിന്‍വലിക്കാന്‍ കാരണം ബസ്‌ചാര്‍ജ് ഉടന്‍ കൂട്ടാമെന്ന മന്ത്രിയുടെ ഉറപ്പ്. സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിക്കഴിഞ്ഞു. മിനിമം നിരക്ക് ഏഴ് രൂപയാക്കാനാണ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ. ഡീസല്‍ വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
യാത്രാനിരക്ക് വര്‍ധന സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന മന്ത്രിസഭ പരിഗണിക്കും. നിലവില്‍ കുറഞ്ഞ യാത്രാനിരക്ക് ആറ് രൂപയാണ്. മിനിമം നിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം ഓരോ കിലോമീറ്ററിലും അഞ്ച് പൈസയുടെ വര്‍ധനവും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ബസ് ഉടമകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു വിഭാഗം ബസ് ഉടമകള്‍ പണിമുടക്ക് നടത്തിയിരുന്നു. ബസ് ഉടമകള്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് കമ്മീഷന്‍ നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്തത്.
എന്തായാലും സാധാരണ ജനത്തിനു വേണ്ടി ആരും സമരം ചെയ്യില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha