ഔട്ടാകേണ്ടെങ്കില്‍ മര്യാദവേണമെന്ന് പി.സി. തോമസിനോട് പിണറായി
ക്ലിഫ്‌ഹൗസ് ഉപരോധം നിര്‍ത്തണമെന്ന ഇടതുമുന്നണി ഘടകകക്ഷികളുടെ ശക്തമായ ആവശ്യം തള്ളി കൊണ്ട് പാര്‍ട്ടിയില്‍ പിണറായി ഒരിക്കല്‍ കൂടി സര്‍വാധിപതിയായി. ക്ലിഫ്‌ഹൗസ് ഉപരോധം നിര്‍ത്തണമെന്ന് സി.പി.ഐയും ആര്‍.എസ്.പിയും പി.സി.തോമസ് വിഭാഗം കേരളകോണ്‍ഗ്രസും ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ക്ലിഫ്‌ഹൗസ് ഉപരോധം ഘടകകക്ഷികള്‍ പറയുമ്പോള്‍ നിര്‍ത്താനുള്ളതല്ലെന്ന് പിണറായി തിരിച്ചടിച്ചു.
ക്ലിഫ്‌ഹൗസ് ഉപരോധത്തിന് പിണറായി വിജയന്‍ നേതൃത്വം കൊടുക്കുമെന്ന സൂചനയുമായി വീട്ടമ്മമാരുടെ സമരം പിണറായി ഉദ്‌ഘാടനം ചെയ്‌തു. അതിശക്തമായ സമരമുറകള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പിണറായി നല്‍കി. സമരമാകുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുമെന്നും അതില്‍ പരിതപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സമരത്തിനെതിരെ രംഗത്തെത്തിയ സന്ധ്യയെയും പിന്തുണച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെയും പരാമര്‍ശിച്ചാണ് പിണറായി പരിഹാസശരങ്ങള്‍ എറിഞ്ഞത്. ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ പേരില്‍ മറ്റാര്‍ക്കും ബുദ്ധിമുട്ടില്ലെന്ന് പറയാനും പിണറായി മറന്നില്ല.
പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്‌താവനകള്‍ സി.പി.ഐയില്‍ മതിയെന്ന് പിണറായി സൂചിപ്പിച്ചു. ഇടതുമുന്നണിയുടെ സമരത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല.
പി.സി.തോമസും സ്‌കറിയ തോമസും തമ്മിലുള്ള കലഹം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുവര്‍ക്കും പുറത്തുപോകേണ്ടി വരുമെന്നും പിണറായി പറഞ്ഞു. ഘടകകക്ഷികളുടെ എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യമെന്നും കോണ്‍ഗ്രസില്‍ നടക്കുന്ന തരത്തിലുള്ള വഴക്കുകള്‍ ഇടതുമുന്നണിയില്‍ വേണ്ടെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്റെ വാക്കുകള്‍ അനുസരിക്കാത്തവര്‍ക്ക് പുറത്തു പോകാം എന്ന സൂചനയാണ് പിണറായി നല്‍കുന്നത്. തന്റെ നിലപാടുകളോട് യോജിക്കാത്തവര്‍ എത്ര വമ്പന്‍മാരാണെങ്കിലും അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നാണ് പിണറായിയുടെ നിലപാട്. രാവിലെ ക്ലിഫ്‌ഹൗസിനു മുമ്പില്‍ നടന്ന സമരത്തില്‍ മാധ്യമങ്ങളെ വലതുപക്ഷക്കാരെന്ന് പരിഹസിക്കാനും പിണറായി മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha