ഒരു മദ്യത്തിന്റെ കഥ, ധനകമ്മീഷന്‍ ഫിറ്റായി, വിഹിതം വര്‍ധിക്കുമെന്ന് ഉറപ്പായി
മദ്യത്തിനു മുമ്പില്‍ കേന്ദ്രവും കേരളവുമൊന്നുമില്ല. ലഹരി കിട്ടിയാല്‍ ഏതു 'കൊണാണ്ടറും' കിറുങ്ങും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് 'പറഞ്ഞയച്ച' പതിനാലാം ധനകാര്യകമ്മീഷന്‍ അംഗങ്ങളാണ് തലസ്ഥാനത്തെ ഹോട്ടലില്‍ ഉമ്മന്‍ചാണ്ടി വക മദ്യം നുണഞ്ഞ് ആനന്ദിച്ചത്. വിദ്വാന്‍ അകത്തു ചെന്നതോടെ ഉമ്മന്‍ചാണ്ടിയോളം നല്ലൊരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്നായി ഒരാള്‍. മറ്റൊരാള്‍ക്ക് സരിതാ സോളാര്‍ വിവാദം എന്താണെന്നറിയണം. സംഭവമെല്ലാം കണ്ടു നിന്ന ഉദ്യോഗസ്ഥ സഖാവ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരിയെ ഫോണില്‍ വിളിച്ച്'ഫിറ്റ് കമ്മീഷന്‍' കഥകള്‍ കേള്‍പ്പിച്ചു. അതുകൊണ്ടരിശം തീരാതെ അമ്പലമുറ്റത്ത് മണ്ടി നടന്നു എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിച്ച് ഫിറ്റ് കമ്മീഷന്റെ രസകേളികള്‍ ടാബ്‌ലെറ്റില്‍ പകര്‍ത്തി സഖാക്കള്‍ക്കെല്ലാം അയച്ചുകൊടുത്തു. ഇത് സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ സംഭവചരിതം വൈകാതെ ഫേസ്‌ബുക്കില്‍ പ്രതീക്ഷിക്കാം.
മലയാളികള്‍ കുടിയില്‍ മിടുക്കരാണെന്നാണ് പൊതുവെയുള്ള വിശ്വാസം. തൊട്ടുപിന്നില്‍ പഞ്ചാബികളാണത്രേ. എന്നാല്‍ ഡല്‍ഹിവാലകളുടെ കുടി കണ്ട് മലയാളിവിദ്വാന്‍മാര്‍ ഞെട്ടിയെന്നാണ് കഥ. ഏറ്റവുമൊടുവില്‍ വെള്ളമൊഴിക്കാതെ കുടിച്ച വിദ്വാന്‍മാരും ധനകാര്യകമ്മീഷനിലുണ്ടെന്ന് ദോഷൈകദ്യക്കുകള്‍ പറഞ്ഞുപരത്തുന്നു. ഫിറ്റായാല്‍ പിന്നെയെല്ലാവരും തൊട്ടികളാണെന്നാണ് കഥ. ധനകാര്യ കമ്മീഷനിലെ 'സാറുമ്മാര്‍ക്കും' തൊട്ടിത്തരത്തിന് കുറവുണ്ടായിരുന്നില്ലത്രേ.
1984 ല്‍ 55.46 കോടിയാണ് മദ്യ വില്‌പനയില്‍ നിന്നും ലഭിച്ച വരുമാനം. ഇത് 2013 ലെത്തിയപ്പോള്‍ 8818.18 കോടിയായി ഉയര്‍ന്നു. അതായത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് മദ്യവില്‌പനയാണ്. ധനകാര്യ കമ്മീഷന്‍ കുടിച്ചു മറിയുമ്പോള്‍ കാഴ്‌ചകള്‍ മൊബൈലില്‍ പകര്‍ത്തി നിന്ന ഒരു ഉദ്യോഗസ്ഥ സഖാവിനോട് മറ്റൊരു സഖാവ് പറഞ്ഞു. ? സഖാവെ, ഇതൊന്നും ചിത്രീകരിക്കരുത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ എന്താണെന്ന് അവര്‍ നേരിട്ട് മനസ്സിലാക്കുകയാണ്''.
ലഹരി ആവശ്യത്തിന് അകത്തു ചെന്നപ്പോള്‍ ഒരു ഹിന്ദിവാല മൊഴിഞ്ഞത്രേ:
“ഏതായാലും ഞങ്ങള്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം നന്നായി''.
സംഭവമറിഞ്ഞ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചത്രേ. ?ഉമ്മന്‍ചാണ്ടിയുടെ ബുദ്ധി എനിക്കാരും പറഞ്ഞു തന്നില്ലല്ലോ, ബുദ്ധിമോശം''
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha