പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍
വലിയതുറ രാജീവ് നഗറില്‍ ചിപ്പി എന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌തു. രാജീവ് നഗറില്‍ സിബി എന്ന് വിളിക്കുന്ന ഷിബിന്‍ (25), അരുണ്‍ എന്ന് വിളിക്കുന്ന റോബിന്‍സണ്‍ (27), രഞ്ചിത്ത് (28) എന്നിവരെയാണ് വലിയതുറ എസ്.ഐ സജിന്‍ ലൂയിസും സംഘവും അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികളും ഉടനെ പിടിയിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha