വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍
വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്‌തു. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി രാജു (48) ആണ് റിമാന്‍ഡിലായത്. ബാലരാമപുരം കോഴോട് കല്ലാലുവിള വീട്ടില്‍ ഷീജ (35)യെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഈ മാസം രണ്ടിനാണ് ഷീജയെ പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ആറിനാണ് മരിച്ചത്.
നിയമപരമായി വിവാഹം കഴിക്കാതെ രാജു പത്ത് വര്‍ഷമായി ഷീജക്കൊപ്പം താമസിച്ചുവരികയാണ്. ഭാര്യക്ക് പരപുരുഷബന്ധമുണ്ടെന്നുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുക്കളയില്‍ പാചകം ചെയ്‌തുകൊണ്ടിരിക്കെ കുപ്പിയിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം നടന്ന സമയത്ത് രാജുവിന് കൈക്കും കാലിനും പൊള്ളലേറ്റിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റതാണെന്നാണ് രാജു പൊലീസിനോട് പറഞ്ഞത്. ഷീജയുടെ മരണശേഷം കൊട്ടാരക്കരയിലേക്ക് പോയ രാജുവിനെ അവിടെ നിന്നും പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വെളിവായത്. നെയ്യാറ്റിന്‍കര സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha