നടന്‍ ദിലീപിന്റെ വീട്ടില്‍ സെന്‍ട്രല്‍ എക്‌സൈസ് റെയ്‌ഡ്, സേവന നികുതി അടയ്‌ക്കാത്ത വമ്പന്മാരെ കുടുക്കുക ലക്ഷ്യം
സേവന നികുതിയില്‍ തിരിമറി കാണിക്കുന്ന വമ്പന്മാരെ കുടുക്കുന്നതിനായി എക്‌സൈസ് റെയ്‌ഡ്. നടന്‍ ദിലീപ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.
നടന്‍ ദിലീപിന്റെ വീട്ടില്‍ കസ്റ്റംസ്- സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ റെയ്ഡ്. ദിലീപിന്റെ സിനിമാ നിര്‍മാണ കമ്പനിയിലും റെയ്ഡ് നടത്തി. പ്രമുഖ സംവിധായകന്‍ ലാല്‍ ജോസിന്റെ ഓഫീസിലും ക്യാമറാമാന്‍ സുകുമാറിന്റെ ഓഫീസിലും അധ്കൃതര്‍ റെയ്ഡ് നടന്നു. മുന്‍വര്‍ഷങ്ങളില്‍ സേവന നികുതി അടച്ചതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.
സേവന നികുതി അടക്കാത്തതിന് സംസ്ഥാനത്ത് 80ഓളം സ്ഥാപനങ്ങള്‍ കസ്റ്റംസ്-സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ വീട്ടിലും ഉടമസ്ഥതയിലുള്ള സിനിമാ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ലാല്‍ ജോസിന്റെ എല്‍ജെ പ്രൊഡക്ഷന്‍സിലും റെയ്ഡ് തുടരുകയാണ്. 50 ലക്ഷം രൂപയ്ക്കുമേല്‍ സേവന നികുതിയില്‍ കുടിശ്ശിക വരുത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് കമ്മീഷന് വിവേചനാധികാരമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha