മലയാളി വാര്‍ത്ത.
വിഎസിനെതിരായ ഭൂമിദാനക്കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്‌ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌പീക്കര്‍ അവതരണാനുമതി നിക്ഷേധിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ നിലനില്‍പ്പ് വിജിലന്‍സിനെ ആശ്രയിച്ചാണെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്‌ണന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്‌ത് രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്നും കൊടിയേരി ആരോപിച്ചു.
വി.എസിനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനു കിട്ടിയ അടിയാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുകയായിരുന്നു. പ്രതിപക്ഷത്തെ ഇതുപോലെ വേട്ടയാടുന്ന സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വുഎസിനെതിരായ സിംഗിള്‍ ബെഞ്ച് വിധി അസാധാരണമെന്ന് തോന്നിയതിനാലാണ് അപ്പീല്‍ നല്‍കിയത്. കേസ് ഡയറിപോലും നോക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിപറഞ്ഞത്.