വൈദ്യുതിക്ഷാമം നമ്മളെ വേട്ടയാടും, കേരളത്തിന് കല്‍ക്കരിപാടമില്ല
കല്‍ക്കരി ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തു നല്‍കിയിരുന്നു. കല്‍ക്കരിപാടം അനുവദിച്ചത് റദ്ദാക്കരുതെന്ന് കേരളം നേരത്തെ ആപേക്ഷിച്ചിരുന്നു. എന്നാല്‍ കല്‍ക്കരിപാടവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തത്.
2020 ല്‍ പൂര്‍ത്തിയാകുന്ന വൈതരണി പദ്ധതി നടപ്പാകുന്നതോടെ 1000 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാടം റദ്ദാക്കിയതോടെ ഈ പദ്ധതി വൈകാനാണ് സാധ്യത. കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി പ്ലാന്റ് വൈതരണിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കേരളം , ഗുജറാത്ത്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായി രൂപവല്‍ക്കരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ധാരണയായിരുന്നത്. ഒറീസയില്‍ നിന്ന് ഇന്ത്യാഗവണ്മെന്റ് അഞ്ച് മില്യന്‍ മെട്രിക് ടണ്‍ കല്‍ക്കരിയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്കുമായി അനുവദിച്ചിരുന്നത്.
https://www.facebook.com/Malayalivartha