കാരുണ്യാ സഹായം 40 ആശുപത്രികളിലേക്കുകൂടി-മന്ത്രി കെഎം മാണി
തിരു: കാരുണ്യാഭാഗ്യക്കുറിയില് നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ 2 ലക്ഷം വരെ സൗജന്യ ധനസഹായം നല്കുന്ന പദ്ധതി സ്വകാര്യ ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (14-12-2012) 3ന് കിംസ് ആശുപത്രിയില്‍ ധനമന്ത്രി കെഎം മാണി നിര്‍വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരിക്കും. വിവിധ ജില്ലകളിലുള്ള 40 ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha