ടി.പി കേസിലെ പ്രതികളുടെ ശിക്ഷ 28ന് വിധിക്കും
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ വ്യഴാഴ്‌ച്ച ഉച്ചയോടെ പൂര്‍ത്തിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൊലപാതകം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
താന്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്ന് സി.പി.എം നേതാവ് കെ.സി രാമചന്ദ്രന്‍ പറഞ്ഞു. കേസില്‍ താന്‍ രാഷ്ട്രീയ പകപോക്കലിന് ഇരയായതാണെന്നും സാക്ഷികളും മൊഴികളും കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിത്യരോഗിയാണെന്നും തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നുമായിരുന്നു 13ാം പ്രതി പി.കെ കുഞ്ഞനന്തന്‍ കോടതിയെ ബോധിപ്പിച്ചത്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും കോടതിയോട് അപേക്ഷിച്ചു.
https://www.facebook.com/Malayalivartha