രശ്‌മി വധക്കേസ്: വധശിക്ഷ നല്‍കണമെന്ന് ബിജു
രശ്‌മി വധക്കേസില്‍ തനിക്ക് വധശിക്ഷ നല്‍കണമെന്ന് ബിജു രാധാകൃഷ്‌ണന്‍ കോടതിയില്‍ പറഞ്ഞു.തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയോട് പറഞ്ഞതായും ഈ കാര്യങ്ങള്‍ ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും ബിജു കോടതിയില്‍ പറഞ്ഞു.
ബിജുവിന്റെ ആദ്യ ഭാര്യയായ രശ്‌മിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസില്‍ ബിജു രാധാകൃഷ്‌ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകവും, തെളിവുനശിപ്പിക്കലും, പീഡനം, മകനെ മര്‍ദ്ദിച്ചു എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരായി ഉള്ളത്. സ്‌ത്രീപീഡനമാണ് രാജമ്മാളിനെതിരെ ചുമത്തിയിട്ടുള്ളത്. മൂന്നു മാസത്തോളം നീണ്ട വിചാരണയില്‍ സരിത എസ് നായരും ശാലു മേനോനും ഉള്‍പ്പെടെ 43 സാക്ഷികളെ പ്രോസിക്യൂഷനും 3 സാക്ഷികളെ പ്രതിഭാഗവും വിസ്‌തരിച്ചിരുന്നു. കേസില്‍ സരിതയെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജി കോടതി തള്ളി. അറുപതോളം രേഖകളും 8 തൊണ്ടിമുതലും കോടതി പരിഗണിച്ചു.
https://www.facebook.com/Malayalivartha