ഡോക്‌ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു
തിരുവനന്തപുരം ജില്ലയിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കിയതുകാരണം രോഗികള്‍ ദുരിതത്തിലായി .ഇന്നലത്തെ സമരം കാര്യമായി ബാധിച്ചില്ലെങ്കിലും സമരം 48 മണിക്കൂറാക്കിയതോടെ നില വഷളായി. ഓപ്പറേഷനുകളും ഒ. പി യുമെല്ലാം നിലച്ചു. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പഴകിയ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് രോഗി രമിച്ചതുകാരണം ഡോക്‌ടര്‍മാരെ സസ്‌പെന്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയില്‍ കിടക്കുന്ന രോഗികളോട് ഡിസ്‌ചാര്‍ജ് വാങ്ങി പോകാന്‍ ഡോക്‌ടര്‍മാര്‍ പറയുന്നുണ്ട്. അതേസമയം സമരത്തിന് ഡയസ്‌നോണ്‍ ബാധകമാക്കിയതായി സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ അറിയിച്ചു. ഇത് അവഗണിച്ചാണ് ഈ സമരം.
എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, ജനറല്‍ ആശുപത്രിയിലുമാണ് സമരം ബാധിച്ചിട്ടുളളത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് എന്‍.ആര്‍.എച്ച് എം വഴി ഡോക്‌ടര്‍മാരെ നിയമിച്ച് രോഗികളെ പരിശോധിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഡ്‌മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഡോക്‌ടര്‍മാര്‍ വരെ സമരത്തിനിറങ്ങുന്നത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്.
file:///C:/Documents%20and%20Settings/All%20Users/Desktop/AntiVir%20PE%20Premium.lnk
https://www.facebook.com/Malayalivartha