ഗണേഷ്‌കുമാര്‍ വിവാഹിതനായി
മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ വിവാഹം അദ്ദേഹത്തിന്റെ തറവാടായ കൊട്ടാരക്കര വാളകം കീഴൂട്ടിലെ കുടുംബക്ഷേത്രത്തില്‍ നടന്നു.. ഒരു സ്വകാര്യ ടി.വി ചാനലിന്റെ മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്‌ടോറിയ കോളേജ് റോഡില്‍ വിദ്യുത് നഗര്‍ 'അശ്വതിയില്‍' ബിന്ദുമേനോനാണു വധു. ഗണേഷ്‌കുമാറിന്റെ അച്ഛന്‍ ആര്‍.ബാലകൃഷ്‌ണപിള്ളയുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. . രണ്ടു പേരുടേയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയായ യാമിനി തങ്കച്ചിയുമായുള്ള വിവാഹബന്ധം പരസ്‌പര സമ്മതത്തോടെ നേരത്തെ വേര്‍പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha