ബിജു അകത്തും സരിത പുറത്തും... രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം, ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവ്
സരിത എസ് നായരോടൊപ്പം ജീവിക്കാനായാണ് ബിജു രാധാകൃഷ്‌ണന്‍ സ്വന്തം ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയത്. എന്നാല്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും സോളാര്‍ കേസില്‍ പിടിക്കപ്പെട്ടതോടെയാണ് ബിജുവിനെ രശ്‌മി വധക്കേസില്‍ തളച്ചത്. സരിത എല്ലാ വിവിഐപികള്‍ക്കും പ്രിയപ്പെട്ടവളായി പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ വിവിഐപികളെ തലോടിയ ബിജു രാധാകൃഷ്‌ണന് ഇനി ജീവ പര്യന്തം. രശ്മി വധക്കേസിലാണ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവ് വിധിച്ചത്. ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിയെഴുതിയിരുന്നു.
രശ്മിയെ കൊന്നത് ബിജുതന്നെയെന്ന് ബിജുവിന്റെയും രശ്മിയുടെയും മകന്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകം വായില്‍ ഒഴിച്ച് കൊടുക്കുന്നത് താന്‍ കണ്ടതായും. ആ ദിവസം അമ്മയെ രണ്ട് തവണ മര്‍ദ്ദിച്ചതായും ബിജുവിന്റെ മകന്‍ കോടതിയില്‍ വിധി പറഞ്ഞിരുന്നു. രശ്മി വധക്കേസിന്റെ വിചാരണവേളയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു മകന്റെ മൊഴി. രശ്മി വധം നടന്ന് ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
മദ്യം നല്‍കി മയക്കിയ ശേഷം രശ്മിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ .
വെള്ളം കലരാത്ത മദ്യം ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം സംബന്ധിച്ച ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ബിജുരാധാകൃഷ്ണനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
കൃത്യം നടന്ന ദിവസം വീട്ടിലുണ്ടായിരുന്ന ഇവരുടെ മകനുള്‍പ്പെടെ നൂറിലധികം പേരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സരിതയോടൊപ്പം ജീവിക്കാനായിരുന്നു രശ്മിയെ കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
അതേസമയം കൊലപാതകത്തില്‍ ബിജുവിന്റെ അമ്മ രാജമ്മാളിന് നേരിട്ട് പങ്കില്ലെന്നും എന്നാല്‍ ഇവര്‍ രശ്മിയെ തുടര്‍ച്ചയായി ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയിരുന്നതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha