അങ്കത്തിനൊടുവില്‍ കോഴിക്കോടിന് കിരീടം
പാലക്കാട് നടക്കുന്ന അന്‍പത്തിനാലാമത് സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം കോഴിക്കോടിന്. തുടര്‍ച്ചയായി എട്ടാം തവണ കിരീടം സ്വന്തമാക്കിയ കോഴിക്കോട് ആതിഥേയരായ പാലക്കാടുമായുള്ള ഇഞ്ചോഞ്ച് പോരാട്ടത്തിലായിരുന്നു അവസാന നിമിഷം വരെ.കോഴിക്കോട് 924 പോയിന്റും പാലക്കാട് 920 പോയിന്റും കരസ്ഥമാക്കി. 912 പോയിന്റ് നേടി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.
അവസാന നിമിഷം വരെ വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മേളയായിരുന്നു ഇത്തവണ. കലോത്സവത്തിലെ അവസാന ഇനമായ വഞ്ചപ്പാട്ടിന്റെ വിധി വന്നപ്പോഴും കിരീടം ആര്‍ക്കെന്ന സംശയം ബാക്കിയായിരുന്നു. ഒടുവില്‍ അപ്പീലിലെ വിധിയാണ് കോഴിക്കോടിന് അനുകൂലമായത്.
അടുത്ത കലോത്സവത്തിന് എറണാകുളം ആതിഥ്യമരളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha