വഴിപിരിഞ്ഞു... യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ ജെഎസ്‌എസ് പിളര്‍ന്നു, രാജന്‍ ബാബുവും സംഘവും യുഡിഎഫില്‍ തന്നെ
യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചു. അതോടൊപ്പം ജെഎസ്‌എസ് പിളരുകയും ചെയ്‌തു. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനം ഏകകണ്ഠമായി അംഗീകാരം നല്‍കി.
ജെഎസ്എസിന് അംഗീകാരം നല്‍കാന്‍ കൂട്ടാക്കാത്ത യുഡിഎഫ് മുന്നണിയില്‍ ഇനി തുടരേണ്ടതില്ലാ എന്നാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണി വിട്ട് പുറത്ത് വരുന്ന ജെഎസ്എസ് ഇടത് മുന്നണിയിലേക്ക് ചേക്കേറുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
യുഡിഎഫ് വിട്ട് പോകാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തെ വിമര്‍ശിച്ച് പാര്‍ട്ടി പ്രസിഡന്റ് രാജന്‍ ബാബു രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ജെഎസ്‌എസ് പിളര്‍ന്നത്. ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്നും സിപിഎമ്മില്‍ ചേരുക മാത്രമാണ് ഗൗരിയമ്മയുടെ അജണ്ടയെന്നും രാജന്‍ ബാബു പറഞ്ഞു. വേണ്ടിവന്നാല്‍ ഗൗരിയമ്മയുമായി ചര്‍ച്ചയ്‌ക്കും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെഎസ്‌എസിലെ മറ്റൊരു പ്രധാന നേതാവായ കെ കെ ഷാജുവും യുഡിഎഫില്‍ നില്‍ക്കണമെന്ന നിലപാടുകാരനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha