സോളാറും സരിതയും ബിജുവും കളം നിറയുമ്പോള്‍ തട്ടിപ്പ് കേസുകളില്‍ കേരളത്തിന് രണ്ടാം സ്ഥാനം, നടന്നത് 554 കോടി രൂപയുടെ തട്ടിപ്പ്
സോളാറും സരിത എസ് നായരും ബിജു രാധാകൃഷ്‌ണനും കളം നിറയുമ്പോള്‍ തട്ടിപ്പിലും കേരളം മുന്നില്‍ തന്നെ. തട്ടിപ്പ് കേസുകളുടെ കാര്യത്തില്‍ കേരള സംസ്ഥാനത്തിന് രണ്ടാം സ്ഥാനമെന്നാണ് പുതിയ വെളിപ്പെടുത്തല്‍ .
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 4,090 തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 554 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ രേഖാമൂലം അറിയിച്ചതാണിത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. പെട്ടെന്ന് പണം സമ്പാദിക്കാം എന്ന മാന്ത്രിക വലയത്തില്‍ അകപ്പെടുന്നവരാണ് മിക്കവരും. ഇവരില്‍ ഇടത്തരക്കാരും സമ്പന്നരുമുണ്ട്. പറ്റിപ്പിനിരയാകുന്ന ആള്‍ക്കാര്‍ നല്ല വിദ്യാഭ്യാസവും അറിവും ഉള്ളവരാണ്. മാന്യന്മാരായ ഇവര്‍ പലപ്പോഴും മാനഹാനി ഭയന്ന് പുറത്ത് പറയാറുമില്ല.
പറ്റിപ്പ് തന്ത്രവുമായി വരുന്നവര്‍ക്ക് ഉന്നതരുമായും രാഷ്‌ട്രീയക്കാരുമായും ഉള്ള സ്വാധീനം കാരണം പല കേസുകളും തേഞ്ഞുമാഞ്ഞു പോകുന്നത് സാധാരണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha