മന്‍മോഹന്‍സിംഗിന്റെ പ്രവര്‍ത്തനം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളത്... സോണിയയുടെ പേരു പറഞ്ഞ് വോട്ടു പിടിച്ചാല്‍ അടി കിട്ടുമെന്ന് ലീഗ്
സോണിയയുടെയും രാഹുലിന്റേയും പേരു പറഞ്ഞ് വോട്ടു പിടിച്ചാല്‍ അടി കിട്ടുമെന്ന് മുസ്ലീം ലീഗ്. മലപ്പുറത്ത് ചേര്‍ന്ന ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ചാല്‍ മതിയെന്നും ലീഗ് തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുകൊല്ലത്തെ പ്രവര്‍ത്തനം നിരാശാജനകമാണെന്നും സാധാരണക്കാരോട് സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ലെന്നും യോഗം വിലയിരുത്തി. മന്‍മോഹന്‍സിംഗിന്റെ പ്രവര്‍ത്തനം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും യോഗം വിമര്‍ശിച്ചു. ഇന്ധനവിലയുടെ കാര്യത്തില്‍ വന്‍കിട കുത്തകകളുടെയൊപ്പമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലകൊണ്ടിട്ടുള്ളതെന്നും വിമര്‍ശനമുണ്ടായി. പാചകവാതക വിലയിലും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സമീപനമാണ് മന്‍മോഹന്‍ സ്വീകരിക്കുന്നത്.
ആധാര്‍ കാര്‍ഡ് ജനദ്രോഹപരമാണെന്ന നിലപാടാണ് ലീഗിന്റെ പ്രവര്‍ത്തകസമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്. ആധാര്‍ കാര്‍ഡ് കേരളത്തില്‍ നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടാണ് പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കുഞ്ഞാലിക്കുട്ടി കോര്‍ക്കുകയും ചെയ്‌തു.
കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ നടപടികളും ഇന്ത്യയിലെ പണക്കാരെയാണ് സഹായിച്ചതെന്ന നിലപാട് ലീഗ് സ്വീകരിക്കുമ്പോള്‍ അതേ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇ.അഹമ്മദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇ.അഹമ്മദ് വന്നാല്‍ തോല്‍പ്പിക്കുമെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ നിലപാട്. മലപ്പുറം, പൊന്നാനി മണ്‌ഡലങ്ങളില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പാണക്കാട് തങ്ങള്‍ തീരുമാനിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞത് അഹമ്മദിന്റെ കാര്യത്തിലുള്ള സംശയം വര്‍ധിപ്പിക്കുന്നു.
പൊന്നാനി, മലപ്പുറം ലോകസഭാ മണ്‌ഡലങ്ങളില്‍ ലീഗ് പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ലീഗുകാര്‍ പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസുകാരുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും ലീഗുകാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha