തലസ്ഥാനത്ത് വീണ്ടും രാജഗോപാല്‍ ; തരൂരാണെങ്കില്‍ പാട്ടും പാടി ജയിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഒ. രാജഗോപാല്‍ മത്സരിക്കും. ശശിതരൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്. സി.പി.ഐയില്‍ നിന്നായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വരിക. ഇങ്ങനെ വന്നാല്‍ രാജഗോപാലിന്റെ സാധ്യത തള്ളിക്കളയാനാവില്ല. രാജഗോപാല്‍ ജയിക്കുകയും കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തുകയും ചെയ്‌താല്‍ രാജഗോപാല്‍ കേന്ദ്രമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജഗോപാല്‍ കേന്ദ്ര റയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആരും മറന്നിട്ടില്ല. തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ പവര്‍ഹൗസ് റോഡിലുള്ള രണ്ടാം എന്‍ട്രി കൊണ്ടു വന്നത് രാജഗോപാലാണ്. അമൃത എക്‌സ്‌പ്രസ്സും രാജഗോപാലിന്റെ സംഭാവനയായിരുന്നു.
ഡോ.ശശിതരൂരും കേന്ദ്രസഹമന്ത്രിയായിരുന്നു. ഏതാനും സോളാര്‍ ലാമ്പുകള്‍ ഒഴികെ അദ്ദേഹത്തിന്റേതായി യാതൊരു സംഭാവനയും തലസ്ഥാനത്തില്ല. രാജഗോപാല്‍ എല്ലാപേര്‍ക്കും പ്രാപ്യനായിരുന്നു. എന്നാല്‍ തരൂര്‍ സകലര്‍ക്കും അപ്രാപ്യനായിരുന്നു. തരൂരിനെ കോണ്‍ഗ്രസിന്റെ അഹങ്കാരം തീര്‍ക്കാന്‍ രണ്ടാമതും മത്സരിപ്പിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല തരൂരിന്റെ അഹങ്കാരവും അവസാനിക്കും.
ഒ.രാജഗോപാലിന് പാര്‍ട്ടിക്ക് അതീതമായ പിന്തുണയാണ് തിരുവനന്തപുരത്തുകാര്‍ നല്‍കുന്നത്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ തറപറ്റുമെന്നാണ് പൊതുവെയുള്ള പ്രവചനം. അടുത്ത സാധ്യത മോദിക്കാണ്. മോദിയുടെ മന്ത്രിസഭയില്‍ രാജഗോപാല്‍ വന്നാല്‍ ഗുണം ചെയ്യുമെന്ന് തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് എല്‍.ഡി.എഫിന് മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാത്ത പശ്ചാത്തലത്തില്‍ സി.പി.എം വോട്ടുകളും ബി.ജെ.പിക്ക് പോള്‍ ചെയ്യും. നമോ വിചാര്‍ മഞ്ചിലെ അംഗങ്ങളെ സിപിഎമ്മിലെടുക്കാമെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് സിപിഎമ്മുകാര്‍ ചോദിക്കും.
പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് രാജഗോപാല്‍ സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുകാര്‍ ഇക്കുറി തന്നെ കൈവിടില്ലെന്നാണ് രാജേട്ടന്റെ പ്രതീക്ഷ.
തിരുവനന്തപുരത്ത് കൂടാതെ പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha