ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ടി.കെ.രജീഷും കൊടി സുനിയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളിലൊരാളായ ഷാഫി കുഴഞ്ഞാടുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഷാഫി മദ്യപിച്ചിരുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ജയിലില്‍ പ്രതികള്‍ സിഗരറ്റ് വലിക്കുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
പോലീസിന്റെ സി.സി.ടി.വിയില്‍ഉള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസിന്റെ സി.സി.ടി.വിയില്‍ നവംബറില്‍ പകര്‍ത്തപ്പെട്ട ദൃശ്യങ്ങളാണിത്. പോലീസ് കോടതിയില്‍ ഹാജരാക്കിയ നിര്‍ണ്ണായകമായ തെളിവുകളിലൊന്നാണിത്.
കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ സ്മാര്‍ട്ട് ഫോണുകളും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നത്.
അതേസമയം ജയിലിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha