മദ്യം കഴിച്ച് ആറുവയസ്സുകാരന്‍ അവശനിലയില്‍
മദ്യം കഴിച്ച് ആറുവയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമംഗലം പോന്നോര്‍ ഊരുപറമ്പില്‍ സുരേഷിന്റെ മകന്‍ അജയകൃഷ്‌ണനാണ് അമല മെഡിക്കല്‍ കോളേജില്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
വീടിന് സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെ കിട്ടിയ മദ്യക്കുപ്പികളില്‍ നിന്നാണ് അജയ്‌കൃഷ്‌ണനു മദ്യം ലഭിച്ചത്. പോന്നോര്‍ ഗവ.എല്‍പി സ്‌ക്കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ് അജയ്‌കൃഷ്‌ണന്‍. സ്‌ക്കൂള്‍ വിട്ട് വന്നതിനുശേഷം കൂട്ടുകാരോടൊപ്പം അടുത്ത പറമ്പില്‍ കളിക്കാന്‍ പോയ അജയ്‌കൃഷ്‌ണന്‍ പറമ്പില്‍ കിടന്ന മദ്യക്കുപ്പികളില്‍ ഉണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളാണ് ഉടനെ അടുത്ത വീട്ടില്‍ അറിയിച്ചത്. ബോധരഹിതനായ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
24 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമേ കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് പറയാന്‍ കഴിയുകയുള്ളൂവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.
https://www.facebook.com/Malayalivartha