ഫേസ്‌ബുക്കിലൂടെ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ; എസ്.ഐയ്‌ക്കെതിരെ നടപടി
ഫേസ്‌ബുക്കില്‍ അപമാനിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ചേരാനല്ലൂര്‍ എസ്.ഐയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു.
ഫേസ്‌ബുക്കുമായി ബന്ധപ്പെട്ടല്ല മറിച്ച് ഭര്‍ത്താവ് വഴക്ക് പറഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം പരാതിയില്‍ നടപടി എടുക്കുന്നതില്‍ ചേരനല്ലൂര്‍ എസ്.ഐ വീഴ്‌ച്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സിറ്റി പോലീസ് കമ്മിഷ്‌ണര്‍ കെ.ജി ജയിംസ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നടപടിക്ക് നിര്‍ദ്ദേശിച്ചത്.
ചേരനല്ലൂര്‍ സ്വദേശി വിജിഷ കഴിഞ്ഞ ഞായാറാഴ്‌ച്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
https://www.facebook.com/Malayalivartha