എന്തു ചെയ്യും സര്‍ക്കാരേ! ബാലസുബ്രഹ്മണ്യം കേന്ദ്രത്തിലേക്ക് ഡിജിപിയാക്കാന്‍ ആളില്ല
കെഎസ് ബാലസുബ്രഹ്മണ്യം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയാല്‍ ക്രമസമാധാന ചുമതലയുടെ ഡി.ജി.പിയായി ആരെ നിയമിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. പോലീസ് മേധാവിയായി നിയമിക്കേണ്ട ഒരാള്‍ സര്‍ക്കാരിനും മറ്റൊരാള്‍ ആഭ്യന്തരമന്ത്രിക്കും അനഭിമതനായതിനാല്‍ ആരെ നിയമിക്കുമെന്ന് സര്‍ക്കാരിനറിയില്ല. ജയില്‍ ഡി.ജി.പിയായിരുന്ന ഡോ.അലക്‌സാണ്ടര്‍ ജേക്കബാണ് നിയമപ്രകാരം ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകേണ്ടത്. എന്നാല്‍ അദ്ദേഹം ഫേസ്‌ബുക്ക് വിവാദത്തിലൂടെ സര്‍ക്കാരിന് അനഭിമതനായി. സത്യമാണ് പറഞ്ഞതെങ്കിലും എല്ലാവരും ചേര്‍ന്ന് അലക്‌സാണ്ടര്‍ ജേക്കബിനെ വെള്ളത്തിലാക്കുകയായിരുന്നു.
റ്റി.പി.സെന്‍കുമാര്‍ മിടുക്കനായ ഉദ്യോഗസ്ഥനാണെങ്കിലും അദ്ദേഹത്തെ തിരുവഞ്ചൂരിന്റെ ആളായിട്ടാണ് രമേശ് കരുതുന്നത്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നിര്‍ണായകമായ ഇന്റലിജന്‍സ് മേധാവിയുടെ കസേരയിലാണ് സെന്‍കുമാര്‍ ഇരുന്നത്. തുടര്‍ന്ന് രമേശ് മന്ത്രിയായ ദിവസം തന്നെ അദ്ദേഹം ഇന്റലിജന്‍സില്‍ നിന്നും തെറിച്ചു. തന്നെ ജയില്‍ ഡിജിപിയുടെ അധിക ചുമതലയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് പറഞ്ഞപ്പോള്‍ സെന്‍കുമാറിനെ ജയില്‍ മേധാവിയാക്കി. ഉമ്മന്‍ചാണ്ടിയുമായും സെന്‍കുമാര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.
ചുരുക്കത്തില്‍ ബാലസുബ്രഹ്മണ്യത്തിന് ഡെപ്യൂട്ടേഷന്‍ അനുവദിക്കാതിരിക്കാനാണ് സാധ്യത. സിബിഐ, ഐബി തുടങ്ങിയ നിര്‍ണ്ണായക സ്ഥാനങ്ങളിലാണ് ഒഴിവുണ്ടാകാന്‍ പോകുന്നത്. ആരെ ഡിജിപിയാക്കണമെന്ന ആശയക്കുഴപ്പം ബാലസുബ്രഹ്മണ്യത്തിന് വിലങ്ങുതടിയായേക്കാം.
എന്നാല്‍ ബാലസുബ്രഹ്മണ്യത്തിന് ഡെപ്യൂട്ടേഷന്‍ അനുമതി നല്‍കുകയാണെങ്കില്‍ അലക്‌സാണ്ടര്‍ ജേക്കബിനെ ക്രമസമാധാനചുമതലയുള്ള ഡിജിപിയായി പരിഗണിക്കും. അലക്‌സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് തിരുവഞ്ചൂരാണ്. ഇത് ചിലപ്പോള്‍ അലക്‌സാണ്ടറിന് ഗുണം ചെയ്‌തേക്കാം. തിരുവഞ്ചൂരും രമേശും വിരുദ്ധ ധ്രുവങ്ങളിലാണ് ഇപ്പോഴുള്ളത്. അലക്‌സാണ്ടര്‍ ജേക്കബിനെ ഡിജിപിയാക്കാന്‍ ഉമ്മന്‍ചാണ്ടിയും അനുകൂലിച്ചേക്കും. കാരണം അദ്ദേഹം പള്ളിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ്.
ബാലസുബ്രഹ്മണ്യത്തിനൊപ്പം വിജിലന്‍സ് മേധാവി മഹേഷ്‌കുമാര്‍ സിംഗ്ലയും സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha