ശശി തരൂര്‍ തെറിച്ചു; ആന്റണി തിരുവനന്തപുരത്തേക്ക്, ആന്റണി ഒഴിയുന്ന രാജ്യസഭ സീറ്റ് ശശി തരൂരിന് നല്‍കാനും പദ്ധതി
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി തിരുവനന്തപുരം പാര്‍ലമെന്റ് മണ്‌ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന് വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്നറിയുന്നു. സീറ്റിംഗ് എം.പി. ഡോ. ശശി തരൂരിന് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം സീറ്റ് നിഷേധിക്കും. വയലാര്‍ രവി, വി.എം.സുധീരന്‍, കെ.വി. തോമസ് തുടങ്ങിയ പ്രമുഖരെ രംഗത്തിറക്കി അങ്കം കുറിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ആന്റണിയെ ഇറക്കി ഒ. രാജഗോപാലിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശക്തനായാല്‍ ശക്തമായ ത്രികോണമത്സരത്തില്‍ രാജഗോപാല്‍ ജയിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് ശക്തനായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ചിറയിന്‍കീഴില്‍ വി.എം. സുധീരനെയും ആലപ്പുഴയില്‍ വയലാര്‍ രവിയെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. എറണാകുളത്ത് കെ.വി. തോമസ് വീണ്ടും ജനവിധി തേടും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന് വേണ്ടി എന്‍ എസ്‌എസ് നേതൃത്വം പിടിമുറുക്കിയെങ്കിലും വെള്ളാപ്പളളി നടേശന്‍ അദ്ദേഹത്തിന് എതിരാണ്. സോളാര്‍ കേസിലെ മുഖ്യപ്രതി വേണുഗോപാലാണെന്ന് പറഞ്ഞ് നടേശന്‍ വിവാദമുണ്ടാക്കിയിട്ട് അധികനാളായിട്ടില്ല. കെ.സി വേണുഗോപാലിനെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കില്‍ തോല്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
പ്രമുഖ നേതാക്കളെ യുഡിഎഫ് രംഗത്തിറക്കുമ്പോള്‍ എല്‍ഡിഎഫും പ്രമുഖ നേതാക്കളെ രംഗത്തിറക്കുമെന്നാണ് സൂചന. എ.കെ.ആന്റണി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ യുപി എ സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പാണ്. എ.കെ. ആന്റണിയുടെ ക്ലീന്‍ ഇമേജ് തങ്ങളെ സഹായിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്.
എന്നാല്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇതുവരെയും എ.കെ.ആന്റണി മനസു തുറന്നിട്ടില്ല. പതിവുപോലെ മറ്റുളളവരെ കൊണ്ട് പറയിച്ചശേഷമായിരിക്കും ഇത്തവണയും ആന്റണി മനസു തുറക്കുക. ഏതായാലും തിരുവനന്തപുരത്തേക്ക് ആന്റണി വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അദ്ദേഹത്തിന് രാജ്യസഭയില്‍ ഇനി അധിക കാലാവധിയില്ല. ആന്റണി ഒഴിയുന്ന സീറ്റ് തരൂരിന് നല്‍കാനുമിടയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha