മലയാളികളെ നാണം കെടുത്താനായി ഓരോ വേലകളേ, നഗ്നയോട്ടം നടത്തിയ നിയമ വിദ്യാര്‍ത്ഥി ഒറ്റദിവസം കൊണ്ട് ലോക പ്രശസ്തന്‍
നഗ്നയോട്ടം നടത്തിയ നിയമവിദ്യാര്‍ത്ഥി വിദേശ മാധ്യമങ്ങളിലും ശ്രദ്ധനേടി. ലോകത്തെ പല മാധ്യമങ്ങളും വളരെ കൗതുകത്തോടെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ റോഷനാണ് ഈ അഭ്യാസി. 36 വര്‍ഷങ്ങള്‍ക്ക് മിന്പും കൊച്ചിയില്‍ നഗ്നയോട്ടം നടത്തിയ നാല് യുവാക്കളും ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെ. കണ്ണൂര്‍ സ്വദേശിയായ റോഷന് ഒളിവിലാണ്. ഒന്നു കിട്ടിയിട്ടു വേണം മാധ്യമങ്ങള്‍ക്ക് വീണ്ടും ആഘോഷിക്കാന്‍.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാഡ് ഉയര്‍ത്തിപ്പിടിച്ചാണ് യുവാവ് ഓടിയത്. മുഖം തുണി കൊണ്ട് മറച്ച് മഹാരാജാസ് ഗ്രൗണ്ടിന് സമാന്തരമായി നൂറു മീറ്ററോളം ഓടിയ യുവാവ് സുഹൃത്തിന്റെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha