ബലാത്സംഗത്തിന് ശേഷം കൊലപാതകം... പരസ്‌ത്രീ ബന്ധങ്ങളും പണമിടപാടുകളും കാരണം, മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫിന്റെ അവിഹിതങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസിനെ വട്ടം ചുറ്റിച്ച ടെനി ജോപ്പനും സലിംരാജിനും ജിക്കുമോനും ശേഷം വീണ്ടും പേഴ്‌സണല്‍ സ്റ്റാഫിന്റെ അവിഹിതങ്ങള്‍ പുറത്തേക്ക്. നിലമ്പൂര്‍ കോണ്‍ഗ്രസ് നിയോജക മണ്‌ഡലം ഓഫീസില്‍ നടന്ന ഒരു സ്‌ത്രീയുടെ കൊലപാതകം സിനിമാക്കഥയെ പോലും വെല്ലുന്നതാണ്.
കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായ 49 വയസുള്ള അവിവാഹിതയായ രാധയുടെ കൊലപാതകം എത്തിയത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫുള്‍പ്പെടെയുള്ളവരിലേക്കാണ്.
രാധ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നു. ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കേസില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്‌റ്റാഫ് അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. പി.എ. ബി.കെ. ബിജുനായര്‍ (38), ചുള്ളിയോട് ഉണ്ണികുളം കുന്നശേരി ഷംസുദീന്‍ (29)എന്നിവരെയാണു നിലമ്പൂര്‍ സി.ഐ. എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇവരുടെ പരസ്‌ത്രീ ബന്ധങ്ങളും പണമിടപാടുകളും നന്നായറിയുന്ന രാധയെ ഇവര്‍ വകവരുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചിനു രാവിലെയാണു കോവിലകത്തുമുറി ചിറക്കല്‍ രാധ കൊല്ലപ്പെട്ടത്. ബിജുവിന്റെ അവിഹിത ബന്ധങ്ങള്‍ അറിയാമായിരുന്ന രാധ ബിജുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തിരുന്നതായും ഇതേത്തുടര്‍ന്നാണു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.
മൃതദേഹം 15 കിലോമീറ്റര്‍ അകലെയുള്ള ചുള്ളിയോട്ടെ കുളത്തില്‍ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേതാണു കുളം.
കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 8.30നാണു വീട്ടില്‍നിന്നു കോണ്‍ഗ്രസ് ഓഫീസിലേക്കു രാധ പോയത്. ഓഫീസില്‍ എത്തി ജോലി ചെയ്‌തതായും പറയുന്നുണ്ട്. പിന്നീട് രാധയെ ആരും കണ്ടിട്ടില്ല. രാധയെ കാണാതായേതാടെ ബന്ധുക്കള്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്‌ച വൈകിട്ട് നാലുമണിയോടെയാണു ചുള്ളിയോട് പരപ്പന്‍ പൂച്ചാലില്‍ തോട്ടത്തിനു നടുവിലുള്ള കാടുപിടിച്ച കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ സ്‌ഥാപിച്ച മോട്ടോര്‍ നന്നാക്കാന്‍ ഞായറാഴ്‌ച വൈകിട്ട് എത്തിയ തോട്ടം ജീവനക്കാരന്‍ കുഞ്ഞന്‍ ആണ് മൃതദേഹം കണ്ടത്. ചാക്കില്‍നിന്ന് കൈയ്യും കാലും പുറത്തുകാണുന്ന നിലയിലായിരുന്നു.
നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റു ചിലര്‍ക്കും പങ്കുള്ളതായി സംശയമുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌ക്കരന്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മറ്റാര്‍ക്കോ വേണ്ടി ഇപ്പോള്‍ പിടിയിലായ ബിജുവും ഷംസുദ്ദീനും മാത്രമായി കുറ്റമേറ്റെടുക്കുകയാണെന്നും ഭാസ്‌ക്കരന്‍ ആരോപിച്ചു.
ഇതിനിടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ പുറത്താക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha