പണി തുടങ്ങി... സര്‍ക്കാര്‍ കാര്യങ്ങള്‍ പാര്‍ട്ടി അറിഞ്ഞ് മതിയെന്ന് സുധീരന്‍ , സുകു-നടേശാദികള്‍ക്ക് ചങ്കിടി തുടങ്ങി
കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ടു നിന്ന് വിവാദമുണ്ടാക്കിയ ഉമ്മന്‍ ചാണ്ടിയോട് സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് പുതിയ അധ്യക്ഷന്‍ വിഎം സുധീരന്‍ നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയും സര്‍ക്കാരും രണ്ട് വഴിക്ക് നീങ്ങുന്ന അനുഭവം ഇനിയുണ്ടാകരുതെന്നും സുധാകരന്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. പാര്‍ട്ടിയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരുള്ളൂ എന്നതിന്റെ തുടര്‍ച്ചയായി ഇതിനെ കണക്കാക്കാം.
ഇന്ദിരാഭവനില്‍ ഉത്സവം മടങ്ങി വരികയാണ്. രമേശ് ചെന്നിത്തല നല്ല കെപിസിസി അധ്യക്ഷനായിരുന്നെങ്കിലും മന്ത്രിയാകാന്‍ പലവട്ടം ശ്രമിച്ച് പരാജയമടഞ്ഞതിന്റെ വേദനയിലാണ് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിരുന്നത്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാനും ചെന്നിത്തലയ്‌ക്ക് കഴിഞ്ഞില്ല. എംഎല്‍എ ആയി മത്സരിക്കുക വഴി ചെന്നിത്തല അധികാര മോഹിയാണെന്ന ധ്വനിയും പരത്തി. ഇപ്രകാരം സകല സ്ഥലങ്ങളിലും ഇളഭ്യനായി തീരുകയായിരുന്നു പ്രസിഡന്റ്.
എന്നാല്‍ സുധീരന്റെ സ്ഥാനാരോഹണം അണികളെ ആഹ്ലാദിപ്പിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍ അനുവദിക്കില്ലെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാനും സുധീരന്‍ തയ്യാറാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്ന വേളയില്‍ ഇത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും.
അതേസമയം സമുദായ നേതാക്കള്‍ക്കെല്ലാം ചങ്കിടിപ്പ് തുടങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജാതിയുടെയും ഗ്രൂപ്പിന്റേയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്ന കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്റെ പ്രസ്ഥാവനയാണ് സമുദായ നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് ലഭിക്കാതിരുന്നാല്‍ അത് ക്ഷീണമാകും. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ഇതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു.
സുധീരന്‍ ജാതിമത സംഘടനകള്‍ക്ക് മുമ്പില്‍ ഒരിക്കലും മുട്ടുമടക്കാനിടയില്ല. കോണ്‍ഗ്രസുകാരില്‍ ആര്‍ക്കൊക്കെ സീറ്റ് കൊടുക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് തന്നെയാണ് സുധീരന്റെ നിലപാട്. അതിന് സമുദായ നേതാക്കളുടെ ഒത്താശ വേണ്ട. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സുധീരന്‍ 'ഒരു നടയ്‌ക്ക് പോകുന്ന' മട്ടില്ല.
ഇതിനിടെ കാര്യങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പ് പാര്‍ട്ടിയുമായി ആലോചിക്കണമെന്നും സുധീരന്‍ ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം ഉമ്മന്‍ ചാണ്ടി സഹപ്രവര്‍ത്തകരായ മന്ത്രിമാരെ അറിയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha