കോണ്‍ഗ്രസുകാരെ പറഞ്ഞു നോക്കുക; അപ്പോള്‍ കാണാം. ആറന്മുളയും കരിമണലും കടല്‍ കടക്കും !
ആറന്മുള വിമാനത്താവളം, കരിമണല്‍ ഖനനം തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോയിരുന്ന യുഡിഎഫുകാര്‍ക്ക് സുധീരന്റെ അധ്യക്ഷ പദവി പണിയാകും. ആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്ന നാട്ടുകാര്‍ക്കൊപ്പമാണ് സുധീരന്‍. പലതവണ അദ്ദേഹം സമരപന്തല്‍ സന്ദര്‍ശിക്കുകയും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. താന്‍ അധികാര സ്ഥാനത്തെത്തിയാല്‍ ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കും എന്നും നാട്ടുകാര്‍ക്ക് സുധീരന്‍ വാക്കു നല്‍കിയിരുന്നു.
ആറന്മുള റദ്ദാക്കാന്‍ സര്‍ക്കാരിനോട് സുധീരന്‍ എന്ന് ആവശ്യപ്പെടും എന്ന് ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ് കേരളം. ആറന്മുള ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന് ആദ്യം തിരിച്ചറിഞ്ഞ നേതാവാണ് സുധീരന്‍ . താന്‍ വികസനത്തിന് എതിരല്ലെന്നും വികസനത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അഴിമതിയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ആറന്മുളയെ തുലയ്‌ക്കും എന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വായിക്കാനാവുന്നത്.
സുധീരന്‍ വികസനവിരുദ്ധനാണെന്നും പിന്തിരിപ്പനാണെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാഹുലിനെയും സോണിയയെയും ബോധ്യപ്പെടുത്തിയിരുന്നു. ഇതേമട്ടില്‍ തന്നെയാണ് വി.എസ്. അച്യുതാനന്ദനും വിശേഷിക്കപ്പെടുന്നത്. എന്നാല്‍ അച്യുതാനന്ദന് ഒപ്പമാണ് ജനക്കൂട്ടം. സുധീരന്‍ വികസന വിരുദ്ധനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കേരളത്തിലെ പൊതുസമൂഹവും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുധീരനൊപ്പമാണ് നിലകൊള്ളുന്നത്.
പശ്ചിമഘട്ടത്തിലെ മൃഗങ്ങള്‍ മാത്രമല്ല മനുഷ്യരും ജീവിക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍െറ പ്രസ്‌താവനയെ കേരളം ഗൗരവപൂര്‍വ്വം കാണുന്നു. പരിസ്ഥിതിയുടെ പേരു പറഞ്ഞ് അന്ധമായി സകലതും എതിര്‍ത്താല്‍ താനില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ സുധീരന്‍ നല്‍കുന്നത്. സുധീരനെ വികസന വിരുദ്ധനാണെന്ന് വിശേഷിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് അദ്ദേഹം പറയാതെ പറഞ്ഞത്.
സുധീരന്റെ രംഗപ്രവേശം ഏറ്റവുമധികം സാധിക്കുക മുസ്ലീംലീഗിനെയും യു.ഡി.എഫിലെ മറ്റ് ചില ഘടകകക്ഷികളിലെ നേതാക്കളെയുമാണ്. മുമ്പും ആര്‍ക്കും കോണ്‍ഗ്രസുകാരെ എന്തും പറയാമായിരുന്നു. സകല നേതാക്കളുടെയും കക്ഷത്തില്‍ കുരുവുണ്ടായിരുന്നതുകൊണ്ട് അപ്പോഴൊന്നും അവര്‍ പ്രതികരിച്ചില്ല. സുധീരന് അത്തരം തടസ്സങ്ങളും ഭയങ്ങളുമില്ല. കോണ്‍ഗ്രസിന് മേല്‍ കുതിരകയറാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ യു.ഡി.എഫില്‍ കാണില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭരണം മുന്നോട്ടുകൊണ്ടു പോകണമെന്ന വാശിയൊന്നും സുധീരനുണ്ടാവില്ല. ഭരിക്കുന്ന കാലമത്രയും നന്നായി ഭരിക്കണമെന്ന തീരുമാനമാണ് സുധീരന്‍ സ്വീകരിച്ചിരിക്കുന്നത്. കരിമണല്‍ പോലുള്ള വിഷയങ്ങളില്‍ ഇനി ഘടകകക്ഷികള്‍ക്ക് സ്വന്തമായി അഭിപ്രായം പറയാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha