മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 14 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. തരിയോട് കാവുംമന്ദം സ്വദേശിയാണ് ഇയാള്‍.
2013 ലായിരുന്നു ഈ സംഭവം. ഈയാള്‍ ദിവസവും മദ്യപിച്ചു വീട്ടിലെത്തി മകളെ സ്ഥിരമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മയും നാട്ടുകാരും ചേര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി കൊടുക്കുമ്പോള്‍ കുട്ടി ഗര്‍ഭിണിയായിരുന്നു. കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെ കുട്ടി പ്രസവിക്കുകയും ചെയ്‌തു. കോടതിയുടെ നിര്‍ദ്ദേശാനുസരണം ഡി.എന്‍.എ ടെസ്റ്റ് നടത്തുകയും അതില്‍ പ്രതി കുറ്റക്കാരനാണെന്നു തെളിയുകയും ചെയ്‌തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha