ജനസമ്പര്‍ക്കം തുടര്‍ന്നാല്‍ ട്രഷറി പൂട്ടി താക്കോല്‍ പോക്കറ്റിലിടേണ്ടിവരും .....
ജനസമ്പര്‍ക്ക പരിപാടി നിര്‍ത്തണമെന്ന് ധനവകുപ്പ് മുഖ്യമന്ത്രിയോട്. ജനസമ്പര്‍ക്കം തുടര്‍ന്നാല്‍ ട്രഷറിയുടെ താക്കോല്‍ പൂട്ടി പോക്കറ്റിലിടുമെന്നാണ് ധനവകുപ്പ് മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഉടന്‍ ട്രഷറി പൂട്ടേണ്ടിവരുമെന്നും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി. സോമസുന്ദരം മന്ത്രിസഭയെ അറിയിച്ചു. മന്ത്രിമാര്‍ തോന്നുംപടി കാര്യങ്ങള്‍ നടത്തുന്നതാണ് സംസ്ഥാനത്തെ കടക്കെണിയിലെത്തിച്ചതെന്നും ധനവകുപ്പ് ചൂണ്ടികാണിക്കുന്നു. മുഖ്യമന്ത്രി തന്റെ ഇമേജ് നന്നാക്കാന്‍ നടത്തുന്ന ജനസമ്പര്‍ക്ക പദ്ധതി വഴി നൂറു കോടിയുടെ നഷ്‌ടം സംസ്ഥാന ഖജനാവിന് ഉണ്ടായിട്ടുണ്ടെന്നും ധനവകുപ്പ് മന്ത്രിമാരെ ബോധ്യപ്പെടുത്തി. എന്നാല്‍ ജനസമ്പര്‍ക്കത്തില്‍ തൊട്ടുകളിക്കേണ്ടെന്ന് മുഖ്യമന്ത്രി സോമസുന്ദരത്തെ അറിയിച്ചു.
ട്രഷറിയില്‍ അവശേഷിക്കുന്ന 300 കോടി രൂപാ കൊണ്ട് മുറുക്കാന്‍ വാങ്ങാന്‍ തികയില്ലെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം 3000 കോടിയിലധികം ട്രഷറിയിലുണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കാന്‍ കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. സംസ്ഥാനത്ത് നികുതി വരുമാനം ഉള്‍പ്പെടെയുള്ള വരുമാനങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഉദ്യോഗസ്ഥരൊക്കെ മീന്‍ പിടിക്കാന്‍ പോകുന്നതായാണ് കണക്കുകൂട്ടല്‍. റോഡിലിറങ്ങിയാല്‍ ടാക്‌സസ് ഇന്റലിജന്‍സുകാരെ കൊണ്ട് നടക്കാന്‍ വയ്യെങ്കിലും വരുമാനം ട്രഷറിയിലോട്ട് വരുന്നില്ല. പോലീസ് പരിശോധനയും പൊടിപൊടിക്കുന്നു. എന്നാല്‍ ആരും ട്രഷറിയിലോട്ട് വരുന്നില്ല. ആരുടെ പോക്കറ്റാണ് ചോര്‍ന്നതെന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് തീവ്രയത്‌ന പരിപാടി തന്നെ ആസൂത്രണം ചെയ്യേണ്ടി വരും.
മന്ത്രി മാറിയതോടെ ഋഷിരാജ്‌സിംഗ് മാളത്തിലൊളിച്ചു. അതും വരുമാനം ഇടി.യാന്‍ കാരണമായി. നാടെങ്ങും അഴിമതി വ്യാപിക്കുകയാണെന്നും ഭരണത്തിലിരിക്കുന്നവര്‍ക്ക് തന്നെ പരാതിയുണ്ട്. സ്ഥലംമാറ്റം കിട്ടാന്‍ ലേലം വിളിയാണത്രേ. പണം കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയുമില്ല.
സര്‍ക്കാരിന്റെ പണം കായ്‌ക്കുന്ന വകുപ്പുകള്‍ നിയന്ത്രിക്കുന്നത് വകുപ്പുമന്ത്രിമാരുടെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാരാണെന്നും ആക്ഷേപമുണ്ട്. വ രുമാനത്തേക്കാള്‍ ചെലവ് ഉയരുന്നു. മുഖ്യമന്ത്രി മാത്രമാണ് എക്കണോമി ക്ലാസ്സില്‍ സഞ്ചരിക്കുന്നത്. ഐ.എ.എസുകാര്‍ പോലും വിമാനത്തില്‍ ഉയര്‍ന്ന ക്ലാസുകളില്‍ സഞ്ചരിക്കുന്നു.
കടകള്‍ റെയ്‌ഡ് ചെയ്യാന്‍ ധനവകുപ്പിന് കഴിയുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ റെയ്‌ഡ് ചെയ്‌താല്‍ കെ.പി.സി.സി ഓഫീസില്‍ എന്നു വേണ്ട എ.കെ.ജി സെന്ററില്‍ നിന്നു വരെ വിളി വരുമെന്ന് ധനവകുപ്പിലെ ഉന്നതര്‍ പറയുന്നു.
ക്ഷേമനിധിയില്‍ കൈവയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ 4000 കോടിയുടെ നിക്ഷേപമുണ്ട്. ഇത് ഇപ്പോള്‍ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 40000 കോടി ട്രഷറിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha