ഗാന്ധി തൊപ്പിക്കാരന്‍ ; മദ്യപാനി, സ്‌ത്രീ ലമ്പടന്‍ , രാധാ വിവാദത്തില്‍ ഒടുങ്ങുമോ ?
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയെ മാനഭംഗത്തെ തുടര്‍ന്ന് കൊല ചെയ്‌ത സംഭവത്തില്‍ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്ന് ആരോപണം. പിടിയിലായ പ്രതികളെ ബലി കൊടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. കൊലപാതകത്തിലെ ഉന്നതരുടെ ബന്ധം പുറത്തു കൊണ്ടു വരണമെന്ന് കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിര്‍ണായകമായ സ്ഥാനത്തിരിക്കുന്ന നേതാവിന് രാധയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെ അതിജീവിക്കാന്‍ കഴിയുമോ? എന്ന് സംശയമാണ്.
നേരത്തേയും ഇതേ നേതാവിനെതിരെ സ്‌ത്രീ സംബന്ധമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ഒരു വനിതാ സബ് ഇന്‍സ്‌പെക്‌ടര്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ വനിതാ സി.ഐ സ്ഥലമാറ്റത്തിനു വേണ്ടിയാണ് നേതാവിനെ കണ്ടത്. സ്ഥലം മാറ്റം വാങ്ങി നല്‍കിയില്ലെന്ന് മാത്രമല്ല നിരന്തരം വനിതാ പോലീസിനെ ഫോണില്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ വിവരം വീട്ടിലറിയുകയും വനിതാ പോലീസ് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയുമായിരുന്നു.
മദ്യത്തിലും സ്‌ത്രീയിലും അഭിരമിക്കുന്ന നേതാവിനെതിരെ വേറെയും പരാതികളുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകരെ വരെ ഫോണില്‍ ശല്യം ചെയ്യുന്നതായി ഒരു ഘട്ടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. സന്ധ്യമയങ്ങിയാല്‍ നേതാവ് മദ്യത്തില്‍ അഭയം തേടുമെന്നും ആരോപണമുണ്ട്.
വ്യക്തിപരമായ ചില വിഷമങ്ങളാണ് നേതാവിനെ ഇത്തരത്തിലാക്കിയതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. കോണ്‍ഗ്രസില്‍ സീനിയറായ നേതാവിനെ ചിലര്‍ ബോധപൂര്‍വ്വം വിസ്‌മരിക്കുന്നതായും പരാതിയുണ്ട്. തന്റെ ജൂനിയേഴിസിന് കീഴില്‍ തന്നെ പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹത്തിന് പരാതിയുണ്ട്.
സോളാര്‍ നായിക സരിതാനായരെ ബന്ധപ്പെടുത്തിയും ഇതേ നേതാവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സ്വന്തം ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവനേതാവാണത്രേ ഇദ്ദേഹത്തിന് സോളാര്‍ നായികയെ പരിചയപ്പെടുത്തിയത്. മലപ്പുറം ജില്ലയിലെ ഉന്നതരായ ചില പണക്കാര്‍ ഇടപെട്ടാണ് സരിതാവിവാദം അവസാനിപ്പിച്ചത്.
കൊല്ലപ്പെട്ട രാധയെ ഇതേ നേതാവിന് വലിയ ഇഷ്‌ടമായിരുന്നുവെന്നാണ് അണിയറ വര്‍ത്തമാനം. നേതാവുമായി രാധക്ക് ബന്ധമുണ്ടെന്നും ഇല്ലെന്നും കേള്‍ക്കുന്നുണ്ട്. രാധ തന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്നും കേള്‍ക്കുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇതെല്ലാം അറിയാമെങ്കിലും അവര്‍ക്ക് ശബ്‌ദിക്കാനായില്ലെന്നാണ് പറയപ്പെടുന്നത്. ശബ്‌ദമുയര്‍ത്തിയാല്‍ മുഖ്യമന്ത്രിയുടെയും മറ്റും തനി നിറം പുറത്തു കൊണ്ടു വരാനുള്ള തെളിവുകള്‍ നേതാവിന്റെ കൈയില്‍ ഭദ്രമാണത്രേ. യു.ഡി.എഫിലെ ഒരു പ്രമുഖ ഘടകകക്ഷിയുമായി നേതാവ് ബദ്ധശത്രുതയിലാണ്. രാധാവിവാദം ഇവര്‍ കൊഴുപ്പിക്കുകയാണെങ്കില്‍ നേതാവ് ബുദ്ധിമുട്ടിലാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha