വെള്ളാപ്പള്ളി സുധീരന്റെ ജാതി പറയുന്നതെന്തിന്? നായരെ തോല്‍പ്പിച്ച് ഈഴവര്‍ കെപിസിസി പ്രസിഡന്റ് സിംഹാസനം ഏറ്റെടുത്തപോലെ വെള്ളാപ്പള്ളി
ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന ആപ്‌ത വാക്യം മലയാളികളുടെ മനസിലേക്ക് കൊണ്ടുവന്ന ശ്രീനാരയണ ഗുരുവിന്റെ പിന്മുറക്കാരന്‍ വെള്ളാപ്പള്ളി നടേശന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് ജാതിയെ പറ്റി മാത്രം. ദീപസ്‌തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് തന്റെ കാര്യത്തില്‍ സത്യമാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ തുറന്ന് പറഞ്ഞത് ഓര്‍ക്കുക.
ശരാശരി മലയാളികള്‍ ജാതിയെപ്പറ്റി ഓര്‍ക്കുന്നതു തന്നെ കല്യാണം കഴിക്കാന്‍ നേരത്തോ അല്ലെങ്കില്‍ വല്ല സര്‍ക്കാര്‍ കാര്യങ്ങളിലോ മാത്രമാണ്. എന്നിട്ടും ഇവിടെ ചിലര്‍ എന്റെ ജാതിക്കാരന്‍ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടോയിരിക്കുന്നു. സുകുമാരന്‍ നായര്‍ ജാതിപറഞ്ഞ് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രി സ്ഥാനത്തെത്തിലെത്തിച്ച് ഒന്നാമനായ ചെന്നിത്തലയെ മൂന്നാമനാക്കിയത് ചരിത്രത്തിന്റെ ഭാഗം.
ഇപ്പോള്‍ വെള്ളാപ്പള്ളി കെപിസിസി പ്രസിഡന്റ് സാക്ഷാല്‍ വിഎം സുധീരന്റെ ജാതിയാണ് വിളിച്ച് കൂവുന്നത്. കേരളത്തില്‍ ഇത്രയേറെ പൊതുജന അംഗീകാരമുള്ളതും അഴിമതി രഹിതനുമായ സുധീരന്‍ ഏത് ജാതിക്കാരനാണെന്ന് മലയാളികളാരും അന്വേഷിച്ചിട്ടേയില്ല. അറിയാന്‍ ആഗ്രഹവുമില്ല. സുധീരന്‍ ഒരിക്കലും ജാതിയുടെ പിന്‌ബലത്തിലല്ല വളര്‍ന്നു വന്നത്. ജാതിയുടെ പേരും പറഞ്ഞ് ഒരു നേട്ടവും നേടിയിട്ടില്ല. കിട്ടേണ്ടിയിരുന്ന പല സ്ഥാനങ്ങളും സ്വയം വേണ്ടന്നു വച്ച ആ മഹാനായ സുധീരനെയാണ് വെള്ളാപ്പള്ളി ജാതി പറഞ്ഞ് അധിഷേപിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ആഗ്രഹത്തിന് വിരുദ്ധമായി സുധീരനെ കെപിസിസി പ്രസിഡന്റാക്കിയത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് മാത്രമാണ്. എന്നാല്‍ സുധിരന്റെ പേര് പുറത്തു വന്നയുടനെ സുധീരന്‍ തന്റെ സമുദായത്തിലെ നേതാവാണെന്ന് പറഞ്ഞ് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.
അതിലൂടെ കഴിഞ്ഞ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നായര്‍ പ്രതിനിധി ആയിരുന്നെങ്കില്‍ ഇപ്പോഴത്തേത് ഈഴവര്‍ പിടിച്ചെടുത്തു എന്ന സന്ദേശം നാട്ടുകാരെ വിളിച്ചറിയിക്കാനുള്ള ശ്രമമായിരുന്നു. ഒപ്പം സുകുമാരന്‍ നായര്‍ക്കുള്ള താക്കീതും. എന്നാല്‍ സുധീരനാകട്ടെ വെള്ളാപ്പള്ളിയെ മൈന്‍ഡ് ചെയ്‌തില്ല.
ഒരു ഉന്നത സ്ഥാനത്തെത്തിയാല്‍ ആദ്യം സമുദായ നേതാവിന്റെ കാല്‍ക്കല്‍ പോയിട്ട് ആശീര്‍വാദം വാങ്ങുക എന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഒരു ചടങ്ങാണ്. ചെന്നിത്തലപോലും കെപിസിസി പ്രസിഡന്റായപ്പോഴും ആഭ്യന്തര മന്ത്രിയായപ്പോഴും സുകുമാരന്‍ നായരുടെ അടുത്തേക്കോടിയിരുന്നു.
സുധീരന്‍ വെള്ളാപ്പള്ളിയെ പോയി കാണാനോ ഒന്ന് ഫോണ്‍ വിളിക്കാനോ പോലും മെനക്കെട്ടില്ല. അതോടെ സ്വന്തം ജാതിക്കാരനെന്ന് വീമ്പിളക്കിയ വെള്ളാപ്പള്ളി വാക്കിന്റെ ശക്തി കൂട്ടി. സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയത് കഴിവും പ്രാഗത്ഭ്യവും കൊണ്ടല്ല. മറിച്ച് ആന്റണിയുടെ ഔദാര്യവും ജാതിയുടെ മേന്മ കൊണ്ടുമാണ്. ആന്റണിയുടെ പിന്തുണയുണ്ടെന്നത് സത്യം തന്നെ. എന്നു കരുതി സുധീരനെ തെരഞ്ഞെടുത്തത് ജാതി നോക്കിയല്ലെന്ന് ആര്‍ക്കാ അറിയാത്തത്.
രസകരമായ വസ്‌തുത കണ്ണൂരിലെ സിംഹം കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കാന്‍ ഈ വെള്ളാപ്പള്ളിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധി തള്ളിയ കാര്യം കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച സുധീരനെ വര്‍ഗീയ വത്‌കരിച്ച് ഈഴവനാക്കി സ്വന്തക്കാരനാക്കാന്‍ ശ്രമിച്ചത്.
വെള്ളാപ്പള്ളി, സുധീരനെ ഈഴവനാക്കി കൊച്ചാക്കിയതില്‍ സുധീരനെ സ്‌നേഹിക്കുന്ന പാര്‍ട്ടിക്കതീതമായിട്ടുള്ള ജാതിക്കതീതമായിട്ടുള്ള ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രതിഷേധമുണ്ട്. അവരെല്ലാം പറയുകയാണ്, മിസ്റ്റര്‍ വെള്ളാപ്പള്ളീ സുധീരനെ ജാതി വിളിച്ച് ആക്ഷേപിക്കുന്നത് ഇനിയെങ്കിലും മതിയാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha