യുവതിയെ രാത്രി ഫോണില്‍ വിളിച്ച മന്ത്രി വെട്ടിലായി
ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം രാത്രി കാലത്ത് പതിവായി വിളിച്ച മന്ത്രി വെട്ടിലായി. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് പ്രമുഖ ചാനലിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇയാള്‍ വഴി മന്ത്രിക്ക് താക്കീത് നല്‍കിയതോടെ മന്ത്രി വെട്ടിലായി. ശല്യം ചെയ്യല്‍ തുടര്‍ന്നാല്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് യുവതി മാധ്യമപ്രവര്‍ത്തകന്‍ മുഖേന മന്ത്രിയെ അറിയിച്ചു.
മലബാറില്‍ നിന്നുള്ള ഈ കോണ്‍ഗ്രസ് മന്ത്രി സ്ത്രീവിഷയത്തില്‍ വിരുതനാണ്. കുറച്ചുനാള്‍ മുമ്പ് വനിതാ സി.ഐയെ തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് മന്ത്രി കയറിപ്പിടിച്ചിരുന്നു. സംഭവം വിവാദമായെങ്കിലും സമ്മHmര്‍ദ്ദത്തെ തുടര്‍ന്ന് സി.ഐ പരാതി നല്‍കിയില്ല. സോളാര്‍ കേസിലെ സരിതാ നായരുമായി മന്ത്രി ഫോണിലൂടെ അശ്ലീലം പറഞ്ഞിരുന്നതായും ആരോപണം ഉണ്ടായിരുന്നു. ഫോണില്‍ പ്രതികരണം ആരാഞ്ഞ് വിളിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ നമ്പര്‍ സേവ് ചെയ്ത ശേഷം രാത്രി മന്ത്രി വിളിക്കാറുണ്ടെന്നും വ്യാപക പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha