റവന്യൂ വരുമാനത്തിന്റെ 65.2 ശതമാനം ശമ്പളത്തിനും പെന്‍ഷനും: മന്ത്രി കെഎം മാണി
തിരു: റവന്യൂ വരുമാനത്തിന്റെ 65.20 ശതമാനം ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുകയാണെന്നും സര്‍ക്കാരിന് താങ്ങാനാവാത്ത ബാധ്യത നേരിടുന്നതിനാലാണ് പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും ധനമന്ത്രി കെഎം മാണി പറഞ്ഞു.
പങ്കാളിത്ത പെന്‍ഷനെ കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നവരെയും സര്‍വീസിലുള്ളവരെയും ഇത് ബാധിക്കില്ല. 31-03-2013 വരെ സര്‍വീസില്‍ പ്രവേശിക്കുന്നവരെയും പങ്കാളിത്ത പെന്‍ഷന്‍ ബാധിക്കില്ല.
സംസ്ഥാനത്ത് 5.34 ലക്ഷം ജീവനക്കാരും 5.50 ലക്ഷം പെന്‍ഷന്‍കാരുമുണ്ട്. വര്‍ഷംതോറും 20,000 ത്തോളം പേര്‍ വിരമിക്കുന്നു.
2011-12 ല്‍ 8,700 കോടിയാണ് പെന്‍ഷന്‍ ബാധ്യത. 2021-22 ല്‍ 41,180 കോടിയാവും. 2031-32 ല്‍ 2 ലക്ഷം കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു സര്‍ക്കാരിനും താങ്ങാനാവില്ല.
ഇപ്പോള്‍ ഒരാള്‍ സര്‍വീസില്‍ നിന്നും വിരമിക്കുമ്പോഴാണ്, ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതോടെ ഒരാള്‍ സര്‍വീസില്‍ പ്രവേശിക്കുന്ന കാലയളവില്‍ തന്നെ സര്‍ക്കാരിന് ബാധ്യത വന്നുചേരും.
ജീവനക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സിയില്‍ പങ്കാളിത്ത പെന്‍ഷന്‍ തുക നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തിലേക്ക് എഴുതിയിട്ടുണ്ടെന്ന്‌് മന്ത്രി കെഎം മാണി പറഞ്ഞു. നിലവിലുള്ള ജനറല്‍ പ്രോവിഡന്റ് ഫണ്ട്‌് സംവിധാനം തുടരും.
ജീവനക്കാര്‍ മരിക്കുകയാണെങ്കില്‍ ആശ്രിത നിയമനം ലഭിക്കുന്നത് വരെ ജീവനക്കാര്‍ അവസാനം വാങ്ങിയ ശമ്പളം ആശ്രിതര്‍ക്ക് നല്‍കും.
https://www.facebook.com/Malayalivartha