ഐസക്കിന്റെ ധനമാനേജ്‌മെന്റ് പിഴച്ചു-മന്ത്രി കെഎം മാണി
2010-11ല്‍ 4786 കോടി കഴിഞ്ഞ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതായി മന്ത്രി കെഎം മാണി പറഞ്ഞു.
അണ്ടര്‍ അസസ്‌മെന്റും കുറഞ്ഞ വസൂലാക്കല്‍ കാരണവുമാണ് ഇക്കാലയളവില്‍ റവന്യൂ വരുമാനം നഷ്ടപ്പെടുത്തിയത്. തെക്കേയിന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനം കേരളമാണെന്നും എക്‌സ്‌പെന്റിച്ചര്‍ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്‌്.
ഇതെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിലുള്ള പിഴവാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കരാറുകാരുടെ മൂന്നു മാസത്തെ കുടിശിക കൊടുക്കാനുണ്ടായിരുന്നു. ഇപ്പോള്‍ കുടിശികയില്ല. ക്ഷേമ പെന്‍ഷനും കുടിശികയില്ല. കടം വാങ്ങുന്ന തുകയുടെ 10 ശതമാനം റവന്യൂ ചെലവിന് ഉപയോഗിക്കണമെന്ന് തോമസ് ഐസക്കിന്റെ വാദം സ്വീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 78,673 കോടിയായിരുന്നു കടമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha