ഞാനൊന്നുമറിഞ്ഞില്ലേ... വില്ലന്‍ എളമരം കരീം, കര്‍ട്ടന് പിറകില്‍ പിണറായി, ഒടുവില്‍ ടി. ബാലകൃഷ്‌ണന്‍ പ്രതിയായി
കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള മച്ചാമച്ചാ ബന്ധം വീണ്ടും ആറന്മുള വിമാനത്താവളത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് ടീം അന്ന് വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ പൂര്‍ണമായും ഒഴിവാക്കി ഹൈക്കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചു. ഫലത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ടി.ബാലകൃഷ്‌ണന്‍ മാത്രമാണ് കേസില്‍ ഉത്തരവാദിയായതി. ബാലകൃഷ്‌ണന്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍ . എന്നാല്‍ മന്ത്രി എളമരം കരീമിന്റെ നിര്‍ദ്ദേശാനുസരണമാണ് ബാലകൃഷ്‌ണന്‍ ആറന്മുള പദ്ധതിക്കൊപ്പം നിന്നതെന്ന് ബാലകൃഷ്‌ണനുമായി അടുപ്പമുള്ളവര്‍ പറയുന്നു.
ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. അക്കാലത്ത് വി.എസ്. അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയും ആറന്മുള വിമാനത്താവളത്തിന് അനുകൂലമായിരുന്നു. എന്നാല്‍ വിമാനത്താവള പദ്ധതിക്ക് വി.എസ് എതിര്‍പ്പ് പ്രകടിപ്പിക്കുമോ എന്ന സംശയത്തില്‍ പിണറായി വിജയന്‍ എളമരം കരീമിനെ ചട്ടം കെട്ടുകയായിരുന്നു. അന്ന് ഗതാഗതമന്ത്രിയായിരുന്നു ജോസ് തെറ്റയിലിന്റെ നിലപാടിനെ കുറിച്ചും സിപിഎം സംസ്ഥാനകമ്മിറ്റിക്ക് സംശയമുണ്ടായിരുന്നു. അതിനാലാണ് പിണറായിയുടെ വിശ്വസ്‌തനായ എളമരം കരീമിനെ പദ്ധതി നിര്‍വഹണം പിണറായി ഏല്‍പ്പിച്ചത്.
എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഫയല്‍ ഉന്തുന്നതെന്ന് ഫയലില്‍ എഴുതാന്‍ ബാലകൃഷ്‌ണന്‍ തയ്യാറായില്ല. കാരണം മന്ത്രിയുടെ വിശ്വസ്‌തനായിരുന്നു ബാലകൃഷ്‌ണന്‍ . ഇതേ അശ്രദ്ധയാണ് ബാലകൃഷ്‌ണന് വിനയായി മാറിയത്.
വി.എസിന്റെ നിലപാടുകളോട് ബാലകൃഷ്‌ണന് നേരത്തേ തന്നെ യോജിപ്പുണ്ടായിരുന്നില്ല. ബാലകൃഷണന്‍ വി.എസിന്റെ നോട്ടപുള്ളിയുമായിരുന്നു. ഇപ്പോള്‍ ഹൈക്കോടതിയില്‍ വിജിലന്‍സ് ഫയല്‍ ചെയ്‌ത സത്യവാങ്‌മൂലത്തിലും വി.എസിന് അനുകൂലമായ പരാമര്‍ശങ്ങളുണ്ട്. സത്യവാങ്‌മൂലം ഫയല്‍ ചെയ്യുന്നതിനു മുമ്പ് വിജിലന്‍സുകാര്‍ വി.എസിനെ കണ്ടിരുന്നതായി അറിയുന്നു.
ആറന്മുള വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.ടി.നന്ദകുമാര്‍ പിണറായിയുടെ അടുത്ത സുഹൃത്താണ്. ആറന്മുള വിമാന കമ്പനിയുടമകളായ കെ.ജി.എസുമായും പിണറായിക്ക് അടുത്ത ബന്ധമുണ്ട്.
സാധാരണഗതിയില്‍ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ചെയ്യുന്ന കാര്യങ്ങളില്‍ മന്ത്രി പറഞ്ഞതനുസരിച്ചുള്ള മറുപടിയാണെന്ന് സെക്രട്ടറിമാര്‍ ഫയലില്‍ എഴുതാറുണ്ട്. മന്ത്രിമാരുമായി അടുപ്പം സൂക്ഷിക്കുന്ന ചില സെക്രട്ടറിമാരാകട്ടെ ഇത്തരത്തില്‍ എഴുതാറില്ല. ഐ.എ.എസുകാരും മറ്റ് ഉദ്യോഗസ്ഥരും അബദ്ധത്തില്‍ പെടുന്നത് ഇങ്ങനെയാണ്. അന്വേഷണം മൂക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ പ്രതിയാകും. മന്ത്രി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ വിലസും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha