റബ്ബ് വീണ്ടും പച്ച പുതച്ചു ; ബിജു പ്രഭാകര്‍ തെറിച്ചു
വിദ്യാഭ്യാസ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളില്‍ ഒരു പ്രത്യേക മതത്തില്‍പെട്ടവരെ മാത്രമേ നിയമിക്കുകയുള്ളൂവെന്നു മന്ത്രി പി.കെ. അബ്‌ദുറബ്ബിന്റെ തീരുമാനം ശരിവച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ബിജു പ്രഭാകറിനെ മാറ്റി. മന്ത്രിയുമായി ബിജു പ്രഭാകറിന് അഭിപ്രായ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സ്വന്തം മതക്കാരനെ ഏറെ നാളായി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു റബ്ബ്. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ , അബ്‌ദുറബ്ബ്, മഞ്ഞളാംകുഴി അലി, ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ ലീഗ് മന്ത്രിമാര്‍ക്കും സ്വന്തം മതത്തിലുള്ളവരെ മാത്രമാണ് പഥ്യമെങ്കിലും ആരും കണ്ണുതൊടാതിരിക്കാന്‍ ചിലപ്പോഴെങ്കിലും അന്യമതസ്ഥരെ അവരുടെ വകുപ്പുകളില്‍ നിയമിക്കാറുണ്ട്. സംസ്ഥാനത്തെ അഞ്ച് മന്ത്രാലയങ്ങളെ പച്ച പുതപ്പിക്കുന്ന ഇവര്‍ക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ രോഷം പുകയാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍ ഞമ്മന്റെ ആളുകളെ മാത്രമാണ് ഇവര്‍ക്ക് ഇപ്പോഴും വിശ്വാസം.
ബിജു പ്രഭാകര്‍ റബിന്റെ നോമിനിയായല്ല വിദ്യാഭ്യാസ വകുപ്പിലെത്തിയത്. ഷാജഹാന്‍ പൊതു വിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറിയായ ഒഴിവില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിജു ഡിപിഐയായി ചുമതലയേറ്റത് . ഭരിക്കുന്ന വകുപ്പുകളിലൊക്കെ നൂതന പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമിടുന്ന ബിജു പക്ഷേ ഡിപിഐയായി വേണ്ടത്ര തിളങ്ങിയില്ല. ഇങ്ങനെയാണ് പോക്കെങ്കില്‍ അധികം വൈകാതെ വിദ്യാഭ്യാസവകുപ്പ് അടച്ചു പൂട്ടേണ്ടിവരുമെന്ന് പറഞ്ഞ് ബിജു വിവാദവും സൃഷ്‌ടിച്ചു. എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ പൂര്‍ണമായും തഴഞ്ഞ് സ്വകാര്യ വിദ്യാലയങ്ങളെ ഉദാരമനസ്‌കതയോടെ സഹായിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന് ബിജുവിന്റെ നീക്കം ഇഷ്‌ടമായില്ല. അതേസമയം ലീഗ് മന്ത്രിമാരുടെ ഉപ്പൂപ്പനായ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബിജുവിന് വേണ്ടത്ര സൗഹൃദം ഉണ്ടായിരുന്നില്ല.
മന്ത്രി ഇബ്രാഹിം കുഞ്ഞുമായി വഴക്കുണ്ടാക്കിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന് തലസ്ഥാനത്ത് തുടരാനായത് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കാരണമാണ് . മാറാട് സംഭവം നടക്കുമ്പോള്‍ കോഴിക്കോട് കളക്‌ടറായിരുന്നു സൂരജ്. ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും പച്ചക്ക് മാത്രമാണ് സ്ഥാനമുള്ളത്. അതേസമയം കെ.എം.മാണിയെ പോലെ ക്രൈസ്‌തവ സമുദായത്തില്‍ നിന്നുമുളള മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും ഭൂരിപക്ഷം ഹിന്ദു സമുദായക്കാരനാണ്. പേഴ്‌സണല്‍ സ്റ്റാഫിന് പുറമെ ഉദ്യോഗസ്ഥരെയും വര്‍ഗീയവത്‌ക്കരിക്കുന്നതാണ് അപകടം.
അതേസമയം പച്ചമന്ത്രിമാരുടെ വകുപ്പുകളില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നവരിലേറെയും സ്വന്തം സമുദായക്കാരാണെന്ന് ആരോപണമുണ്ട്. ജാതിക്കും മതത്തിനും അതീതമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറുന്നവര്‍ സത്യപ്രതിജ്ഞാലംഘനം നടത്തുന്നത് ശരിയാണോ എന്നാണ് ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha