മോഡി തരംഗം കേരളത്തിലും? കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വേ, എല്‍ഡിഎഫ് 9 സീറ്റും യുഡിഎഫ് 10 സീറ്റും നേടും
നരേന്ദ്രമോഡി ഇന്ത്യയിലുടനീളം ഉണ്ടാക്കിയ ചലനത്തില്‍ കേരളവും വീഴുമെന്ന് ടൈംസ് നൗ സര്‍വേ. എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഞെട്ടിച്ചു കൊണ്ട് ബിജെപി കേരളത്തില്‍ 1 സീറ്റു നേടുമെന്നാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്. ഈ ഒരു സീറ്റിലൂടെ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ഇന്ത്യിലെ പ്രമുഖ പത്രമായ ടൈംസ് നൗ പറയുന്നത്.
എല്‍ഡിഎഫ് 9 സീറ്റ് നേടും. അതേ സമയം മറ്റ് സര്‍വേ പ്രവചനങ്ങളെ കാറ്റില്‍ പറത്തി യുഡിഎഫിന് വലിയ പരുക്കുകളില്ലാതെ 10 സീറ്റ് കിട്ടുമെന്നും പറയുന്നു. കോണ്‍ഗ്രസിനു മാത്രം 7 സീറ്റ് കിട്ടും. കേരള കോണ്‍ഗ്രസ് നിലവിലുള്ള കോട്ടയം നിലനിര്‍ത്തും. മുസ്ലീം ലീഗിനും 2 സീറ്റ് നേടും.
വളരെ കാലമായി കേരളത്തില്‍ അക്കൗണ്ട് തുറക്കാനായി കാത്തിരിക്കുന്ന ബിജെപിയെ സംബന്ധിച്ചടുത്തോളം ഈ സര്‍വേ വലിയ ഉന്‌മേഷമാണ് നല്‍കുന്നത്. പല തവണ ജയിക്കാനായി മത്സരിക്കുകയും അവസാനം സീറ്റുകള്‍ മറിച്ച് വിറ്റെന്ന പേരുദോഷം ബിജെപിക്ക് പല തവണ നേരിട്ടിട്ടുണ്ട്.
എന്നാല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്‌ഡലത്തില്‍ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ എല്ലാം മറന്ന് ബിജെപി പ്രവര്‍ത്തിച്ചതാണ്. റെയില്‍വേയുടെ വികസനത്തില്‍ രാജഗോപാല്‍ വഹിച്ച പങ്ക് മാനിച്ച് രാഷ്‌ട്രീയ ഭേദമന്യേ മിക്കവരും വോട്ടു നല്‍കി. എന്നാല്‍ ത്രികോണ മത്സരത്തില്‍ രാജഗോപാല്‍ പൊരുതി തേറ്റു.
ഇത്തവണ നരേന്ദ്രമേഡിയുടെ പ്രഭയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ വീണ്ടും രാജഗോപാല്‍ മന്ത്രിയാകുമെന്ന ധ്വനിയുണ്ട്. ആനിലയ്‌ക്കുള്ള വിശ്വാസം തിരുവനന്തപുരം നിവാസികള്‍ക്കുമുണ്ട്. മറുവശത്ത് സിപിഐയുടെ ശക്തികുറഞ്ഞ സ്ഥാനാര്‍ത്ഥിയാകും വരിക. കോണ്‍ഗ്രസിനെ സംബന്ധിച്ച് ശശിതരൂരിന്റെ ഇമേജിന് കോട്ടം വന്നു കഴിഞ്ഞു.
എന്തായാലും ഈ സര്‍വേഫലം ശരിയായാല്‍ ദൂരവ്യാപകമായ ഫലമായിരിക്കും കേരളത്തില്‍ ഉണ്ടാകുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha