സി.പി.എമ്മിന് നാവു പിഴക്കുന്നു... ഒരു സ്‌ത്രീയുടെ പുറകെ അജ്ഞാത കേന്ദ്രത്തിലേക്ക് പോയതിനു ശേഷമത്രേ ടിപി ചന്ദ്രശേഖന്‍ കൊല്ലപ്പെട്ടത്!!!
സി.പി.എം.നേതാക്കളുടെ നാവ് കെട്ടാന്‍ നേരമായി. റ്റി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമക്ക് മാനസിക വിഭ്രാന്തിയാണെന്ന് പറഞ്ഞതിനു പിന്നാലെ ചന്ദ്രശേഖരന് പരസ്‌ത്രീ ബന്ധമുണ്ടെന്ന ആരോപണവുമായി സി.പി.എം നേതാവ് സി. ഭാസ്‌കരനും രംഗത്തെത്തി. കെ.കെ രമ കേരളത്തില്‍ സൃഷ്‌ടിച്ച ചലനം കണ്ട് സി.പി.എം നേതാക്കള്‍ക്ക് ഭ്രാന്തായെന്നു വേണം കരുതാന്‍ . ഇത്തരത്തിലാണ് പോക്കെങ്കില്‍ ചിലരെ കുതിരവട്ടത്തോ ഊളമ്പാറയിലോ പ്രവേശിപ്പിക്കേണ്ടതായി വരും.
ലീഗ് പ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കേയാണ് ചന്ദ്രശേഖരന് ഒരു ഫോണ്‍ വന്നതെന്ന് ഭാസ്‌കരന്‍ ആരോപിച്ചു. രാത്രി 9.15 നായിരുന്നു ഇത്. ഒരു സ്‌ത്രീയാണ് ഫോണ്‍ വിളിച്ചത്. അവിടെ നിന്നും അജ്ഞാത കേന്ദ്രത്തിലേക്ക് പോയ ചന്ദ്രശേഖരന്‍ രാത്രി പത്തേകാലോടെയാണ് കൊല്ലപ്പെട്ടതെന്ന് ഭാസ്‌കരന്‍ ആരോപിച്ചു. ഇതിനിടയിലുളള ഒരു മണിക്കൂര്‍ സമയം ചന്ദ്രശേഖരന്‍ പരസ്‌ത്രീ ഗമനം നടത്തിയെന്നാണ് സി. ഭാസ്‌കരന്റെ ആരോപണം. ദീര്‍ഘകാലം ചിന്തയുടെ പത്രാധിപനായിരുന്നു ഭാസ്‌കരന്‍. ചിന്തിച്ച് വട്ടായതാണോ വട്ടായി ചിന്തിച്ചതാണോ എന്നു മാത്രമേ ഇനി അറിയേണ്ടതുളളൂ.
ആര്‍ .എം.പി യെ ഭീഷണിപ്പെടുത്താനും ഭാസ്‌കരന്‍ മറന്നില്ല. സി.പി.എമ്മിനെതിരെ പടനയിച്ചാല്‍ നയിക്കുന്നവരെ അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. സി.പി.എം ഇത്തരത്തില്‍ പറയുമ്പോള്‍ സൂക്ഷിക്കണം. നേരത്തെ ചന്ദ്രശേഖരനെ അവസാനിപ്പിക്കുമെന്ന് ഇതേ നേതാക്കള്‍ പറഞ്ഞിരുന്നു.
ചന്ദ്രശേഖരന്‍ മരിച്ചതിലുളള മാനസിക വിഭ്രാന്തിയാണ് രമ കാണിക്കുന്നതെന്ന് ജയരാജനാണ് പറഞ്ഞത്. എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കില്ലെന്നായിരുന്നു രമയുടെ പറുപടി. മാനസിക വിഭ്രാന്തി സംഭവിച്ചത് രമക്കാണോ സി.പി.എമ്മിനാണോ എന്ന് മലയാളികള്‍ സംശയിക്കുന്നു. എം.പി ജയരാജന്റെ സാന്നിധ്യത്തിലാണ് ഭാസ്‌കരന്‍ വിവാദ പ്രസംഗം നടത്തിയത്. ചുരുക്കത്തില്‍ ചന്ദ്രശേഖരനെ കൊന്നത് അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്ന സ്‌ത്രീയുടെ ബന്ധുക്കളാണെന്നായിരുന്നു ഭാസ്‌കരന്റെ ആരോപണം.
സി.പി.എമ്മിന്റെ നാവ് ചങ്ങലക്കിടണമെന്ന് കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha