നിലമ്പൂര്‍ കൊലപാതകം: കൊല നടന്നത് കോണ്‍ഗ്രസ് ഓഫീസിലല്ലെന്ന് സൂചന
നിലമ്പൂരിന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട രാധയുടെ കൊല നടന്നത് കോണ്‍ഗ്രസ് ഓഫീസിലില്ലെന്നുള്ള വിവരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു ലഭിച്ചതായി സൂചന.
രാധ ബലാത്സംഗത്തിനിരയായെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പോലിസിനു രണ്ടു ദിവസം മുമ്പേ ലഭിച്ചെന്നും ഉന്നതരെ സഹായിക്കാനാണു റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകിച്ചതെന്നുമാണ് രഹസ്യവിവരം.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അന്വേഷണ സംഘത്തിലെ ചിലര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകാനുള്ള സാധ്യതയുണ്ട് എന്നതാണ് വാസ്‌തവം. കൊലയെക്കുറിച്ചു പല വിവരങ്ങളും പോലിസിനു കിട്ടിയിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ടവ ഒന്നും പുറത്തുവിടരുതെന്നുള്ള താക്കീത് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയതായി അറിയിന്നു.
ചുള്ളിയോട്ടെ കളത്തില്‍ രാധയുടെ മൃതദേഹം ചാക്കില്‍ കെട്ടിത്താഴ്‌ത്തിയ നിലയില്‍ കണ്ടെത്തുമ്പോള്‍ ഇവരുെട ശരീരത്തില്‍ അടിവസ്‌ത്രം മാത്രമാണുണ്ടായിരുന്നത്. രഹസ്യഭാഗങ്ങളില്‍ ആഴത്തിലുള്ള മുറവുകള്‍ കാണപ്പെട്ടത് മീനുകളോ മറ്റോ കടിച്ചതാകുമെന്നതായിരുന്നു പോലിസിന്റെ വാദം.
https://www.facebook.com/Malayalivartha