വിമാന ഇന്ധന ടാങ്കര്‍ കഴക്കൂട്ടത്ത് പത്തടി താഴ്‌ചയിലേക്ക് മറിഞ്ഞു
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഭാരത് പെട്രോളിയം കമ്പനിയുടെ വിമാന ഇന്ധന ടാങ്കര്‍ ലോറി കഴക്കുട്ടത്ത് പതിനാറാം മൈലില്‍ മറിഞ്ഞു. വാതകചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇവിടെ ഇപ്പോള്‍ പോലീസും അഗ്നിശമനസേനയും എത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയോടെയാണ് ടാങ്കര്‍ പത്തടി താഴ്‌ചയിലേക്ക് മറിഞ്ഞത് .
ഈ പ്രദേശത്തെ വൈദ്യുതിവന്ധം പൂര്‍ണ്ണമായും വേര്‍പെടുത്തി. സമീപവാസികളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്‌തു. ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് .
അപകടകരമായ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ടാങ്കര്‍ ലോറിയിലെ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha