വിലയേറിയ ടൈല്‍ പതിച്ച ഫുട്‌പാത്തുകളില്‍ പൊങ്കാലയടുപ്പ് പാടില്ല
പൊങ്കാലയടുപ്പുകള്‍ നഗരത്തിലെ വിലയേറിയ ടൈലുകള്‍ പാകിയ ഫുട്‌പാത്തുകളില്‍ കൂട്ടാന്‍ പാടില്ലെന്ന് സിറ്റി പോലീസിന്റെ നിര്‍ദേശം. അത്തരം സ്ഥലങ്ങളില്‍ റോഡില്‍ ഫുട്‌പാത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് അടുപ്പ് കൂട്ടാവുന്നതാണ്. വാഹനങ്ങള്‍ പാര്‍ക്കിംഗ് ഏരിയ ഒഴികെയുള്ള പ്രധാന വീഥികളില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വാഹനങ്ങള്‍ വേഗത കുറച്ച് കടന്നുപോകണം. തീപിടിത്തം ഒഴിവാക്കാന്‍ പൊങ്കാലയടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വാഹന പാര്‍ക്കിംഗ് അനുവദിച്ച സ്ഥലങ്ങള്‍ :
തൈക്കാട് ഗവ.മോഡല്‍ ഹൈസ്‌ക്കൂള്‍, തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജ്, കരമന എന്‍എസ്‌എസ് കോളേജ്, കരമന ഗവ. ഹൈസ്‌ക്കൂള്‍, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളേജ്, വഴുതക്കാട് ടാഗോര്‍ തിയ്യേറ്റര്‍, പിഎംജി കോളേജ് കാമ്പസ്, ജനറല്‍ ആശുപത്രി ജംഗ്‌ഷനിലെ സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട്, കനകക്കുന്ന് കൊട്ടാരം, സംസ്‌കൃത കോളേജ്, യൂണിവേഴ്‌സിറ്റി ഓഫീസ്, പാളയം യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസ്, ചാക്ക-കോവളം ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളും സര്‍വ്വീസ് റോഡുകള്‍.
https://www.facebook.com/Malayalivartha