ഉമ്മന്‍ചാണ്ടി കെജരിവാളാകുന്നു ! സര്‍വത്ര ഉടക്ക്; വീരചരമം ലക്ഷ്യം
കോണ്‍ഗ്രസ് ഹൈക്കമാന്റുമായി നേരിട്ട് ഇടഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അരവിന്ദ് കെജരിവാളിന്റെ വഴിയിലേക്ക്. തന്റെ നിര്‍ദ്ദേശം പരിഗണിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിച്ച നടപടിയാണ് ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചത്. അതേസമയം സുധീരന്റെയും സതീശന്റെയും നിയമനത്തെ കുറിച്ച് രമേശ് ചെന്നിത്തലക്ക് അറിയാമായിരുന്നു എന്നാണ് സൂചന. രമേശ് ചെന്നിത്തല ഇക്കാര്യം ഉമ്മന്‍ചാണ്ടിയില്‍ നിന്നും മറച്ചുവച്ചു. തന്നെ ഹൈക്കമാന്റിന് വിശ്വാസമില്ലെങ്കില്‍ അധികാരകസേരയില്‍ കടിച്ചു തൂങ്ങാന്‍ താന്‍ തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് ഉമ്മന്‍ചാണ്ടി കേന്ദ്രനേതൃത്വത്തിന് നല്‍കിയത്.
ഇതിനിടെ സുധീരന്റെ നിയമനം ഉമ്മന്‍ചാണ്ടിയെ അറിയിക്കാത്തത് എ.ഐ.സി.സി മാധ്യമ വിഭാഗത്തിനുണ്ടായ പിഴവാണെന്ന് എ.ഐ.സി.സി നേതൃത്വം പ്രതികരിച്ചു. ഇതിന്റെ പേരില്‍ വഴക്കിനും വക്കാണത്തിനും നില്‍ക്കേണ്ടതില്ലെന്നാണ് എ.ഐ.സി.സി നല്‍കുന്ന സൂചന.
കെ.പി.സി.സി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടു നിന്നത് ശരിയായില്ലെന്ന് നിലപാടാണ് എ.ഐ.സി.സി.ക്കുള്ളത്. തുടര്‍ന്ന് ഡി.സി.സി നല്‍കിയ സ്വീകരണത്തിലും മുഖ്യമന്ത്രി പങ്കെടുത്തില്ല. സോണിയാഗാന്ധി കൊച്ചി വിമാനത്താവളത്തില്‍ എത്തിയിട്ടും ഉമ്മന്‍ചാണ്ടി കണ്ടില്ലെന്ന് നടിച്ചു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കുന്നതായി കെ.പി.സി.സിയിലെ ഒരു ഉന്നതന്‍ പറഞ്ഞു. അത്രയും അഹങ്കാരം വേണ്ടെന്നാണ് കെ.പി.സി.സിയുടെ പക്ഷം.
സുധീരന്റെ സ്ഥാനാരോഹണ സമയത്ത് മുഖ്യമന്ത്രി ശബരി റയില്‍വേയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ശബരിയാണോ സുധീരനാണോ വലുതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് വി.ഡി.സതീശന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. ഏതായാലും ഉമ്മന്‍ചാണ്ടിക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടതില്ലെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം.
സോണിയാഗാന്ധിയെ കാണാന്‍ ചെല്ലാത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് എ.ഐ.സി.സി കരുതുന്നത്. എ.ഐ.സി.സി അധ്യക്ഷയുമായി ഏറ്റുമുട്ടല്‍ ഉമ്മന്‍ചാണ്ടിക്ക് എങ്ങനെ ധൈര്യം ലഭിച്ചെന്നും ചോദിക്കുകയുണ്ടായി.
അതേസമയം രമേശ് ചെന്നിത്തല സുധീരനും സതീശനും ഒപ്പം ചേര്‍ന്നു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ് രമേശിന്റെ ലക്ഷ്യം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേര വിട്ടാല്‍ സ്ഥാനം ഉറപ്പിക്കാനാണ് രമേശിന്റെ ശ്രമം. ഇതിനായി അദ്ദേഹം ആന്റണിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha