ആദ്യ ഇര ആര്യാടന്‍ ? നിലമ്പൂര്‍ കൊലക്കേസിനെ തുടര്‍ന്ന് സുധീരന്‍ ആര്യാടന്‍ മുഹമ്മദിന്റേയും മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റേയും രാജി ആവശ്യപ്പെട്ടു, മുഖ്യമന്ത്രി ഇടഞ്ഞു
നിലമ്പൂര്‍ കൊലക്കേസിനെ തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് തല്‍ക്കാലം മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയുന്നു. ആര്യാടനും മകന്‍ ഷൗക്കത്തും ആരോപണ വിധേയരായതിനെ തുടര്‍ന്നാണ് അന്വേഷണം തീരുന്നത് വരെ മാറി നില്‍ക്കാല്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് ഓഫീസില്‍ കൊല നടന്നത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സംശയം ഉണ്ടായിട്ടുണ്ട് .
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുധീരന്റെ നിര്‍ദേശം തള്ളിയെന്നാണ് റിപ്പോര്‍ട്ട്. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായത് മുതല്‍ ബഹിഷ്‌കരണം തുടരുന്ന മുഖ്യമന്ത്രി ഈ നിര്‍ദ്ദേശവും പാലിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല എ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവിനെ മാറ്റാന്‍ ശ്രമിച്ചാല്‍ തനിക്ക് അത് വലിയ തിരിച്ചടിയായിരിക്കുമെന്നും മുഖ്യമന്ത്രി വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ ബോധ്യപ്പെടുത്തണമെങ്കില്‍ ആര്യാടന്‍ മാറി നില്‍ക്കണമെന്നാണ് സുധീരന്റെ വാദം.
മന്ത്രി ആര്യാടനെ മാറ്റി നിര്‍ത്തണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കും. ആര്യാടനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായി ആണ് സുധീരന്‍ ഉന്നയിക്കുന്നത്. ഇത് പരസ്യമായി ഉന്നയിച്ചാല്‍ പിന്നെ മാറ്റാതെ മറ്റ് വഴിയില്ല. ആര്യാടനെ സംരക്ഷിക്കണമെന്ന നയത്തില്‍ നിന്നും മുഖ്യമന്ത്രി പിന്നോക്കം പോകാന്‍ വഴിയില്ല. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വാദമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. പ്രശ്‌നം ഹൈക്കമാന്‍ഡിന് മുന്നിലെത്തിയാലും ഇതേ വാദം തന്നെയായിരിക്കും മുഖ്യമന്ത്രി നടത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha