നിലമ്പൂരില്‍ തൊട്ടപ്പോള്‍ ജൂനിയര്‍ ഋഷിരാജ് സിംഗിനെ തട്ടി, പോലീസ് മേധാവിയെ സ്ഥലം മാറ്റി
ഉന്നതന്മാരുടെ എതിര്‍പ്പ് മറികടന്ന് നിയമം നടപ്പിലാക്കുന്ന ജൂനിയര്‍ ഋഷിരാജ് സിംഗ് എന്നറിയപ്പെടുന്ന പുട്ട വിമലാദിത്യയെ തട്ടി. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍സ്‌റ്റാഫ് പ്രതിയായ രാധാ കൊലക്കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച മലപ്പുറം പോലീസ് മേധാവിയുടെ കസേരയാണ് തെറിച്ചത്.
മന്ത്രിയുടെ മകനെതിരെ അന്വേഷണം നീളുന്നതിനിടെയാണ് ജില്ലാ പോലീസ് മേധാവി പുട്ട വിമലാതിദ്യയുടെ അപ്രതീക്ഷിത സ്‌ഥാനചലനം. വിവാദമൊഴിവാക്കാന്‍ അയല്‍ജില്ലയായ വയനാട്ടിലേക്കാണ് മാറ്റം.
മലപ്പുറം പോലീസ് മേധാവിയായി പുട്ട വിമലാതിദ്യ ചുമതല ഏറ്റെടുത്ത് രണ്ടുമാസമേ ആകുന്നുള്ളൂ. മികച്ച സര്‍വീസ് റെക്കോഡാണ് ഇദ്ദേഹത്തിനുള്ളത്. ആന്റി-പൈറസി സെല്‍ തലവനായിരുന്ന വേളയില്‍ വ്യാജ സീഡി മാഫിയയ്‌ക്കെതിരെ നിലപാടു സ്വീകരിച്ചതോടെ അന്നും സ്‌ഥാനചലനമുണ്ടായി. ഇതു വിവാദമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനു പുനര്‍നിയമനം നല്‍കിയിരുന്നു. പിന്നീട് പാലക്കാട് എ.സി.പിയായി നിയമനം ലഭിച്ച ഇദ്ദേഹത്തെ മലപ്പുറത്തേക്കു മാറ്റുകയായിരുന്നു.
കോളിളക്കം സൃഷ്‌ടിച്ച ഒരു കൊലക്കേസിന്റെ അന്വേഷണച്ചുമതലയുളള പോലീസ് മേധാവിയെ മാറ്റിയതിന് വ്യക്‌തമായ ഉത്തരം നല്‍കാന്‍ ഉന്നതര്‍ക്ക് കഴിയുന്നില്ല. കേസ് അന്വേഷണത്തില്‍ ബാഹ്യഇടപെടല്‍ ഒഴിവാക്കണമെന്ന് പുട്ട വിമലാതിദ്യ കീഴുദ്യോഗസ്‌ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പരസ്യമൊഴിയെടുത്തതിന്റെ പേരില്‍ സി.ഐക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഇദ്ദേഹം ശിപാര്‍ശ ചെയ്‌തു. എന്നാല്‍ ഇതു പോലീസ് ഉന്നതന്‍ മുക്കി. ഇതിനെതിരായ പ്രതിഷേധം പുട്ട വിമലാതിദ്യ ഉന്നത ഉദ്യോഗസ്‌ഥരെ അറിയിച്ചതിനു പിന്നാലെയാണു സ്‌ഥലംമാറ്റ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha