സര്‍ക്കുലറൊക്കെ അങ്ങ് ഡല്‍ഹീല് മദാമ്മേ; ഇതു കേരളമാണ്, സൂക്ഷിച്ചോ !
കേരളത്തിലെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പാണുള്ളത്. എയും ഐയും. ഐയുടെ നേതാവ് കെ കരുണാകരന്‍ മരിച്ചതോടെ ഐയുടെ കാലം കഴിഞ്ഞു. എയെ നയിക്കണ്ട എ കെ ആന്റണിയുടെ ഇപ്പോഴത്തെ ഗ്രൂപ്പിന്റെ അക്ഷരം എസ് എന്നാണ്. എസ് എന്നാല്‍ സോണിയ ഗാന്ധി. കരുണാകരന്‍ മരിക്കുകയും താന്‍ ഗ്രൂപ്പി മാറുകയും ചെയ്‌തിട്ടും കേരളത്തില്‍ ഗ്രൂപ്പുണ്ടെന്ന തിരിച്ചറിവാണ് ആന്റണിയെ വേദനിപ്പിക്കുന്നത്. അദ്ദേഹം സോണിയ ഗാന്ധിക്ക് നല്‍കിയ പ്രസംഗത്തില്‍ ഗ്രൂപ്പ് നിര്‍ത്തണമെന്ന് എഴുതി കൊടുത്തു. തലേന്ന് തന്നെ സ്വീകരിക്കാനെത്താതിന്റെ വിഷമം കൂടിയായപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ചൂണ്ടി സോണിയ തുറന്നടിച്ചു. ഇനി ഗ്രൂപ്പില്ലെന്ന് പ്രഖ്യാപനവും നടത്തി.
സോണിയ ഗാന്ധി കേരളത്തിലെ ചുണക്കുട്ടന്മാരെ കണ്ടിട്ടില്ല. സുധാകരന്‍ സോണിയയുടെ വര്‍ത്തമാനം അന്തരീക്ഷത്തില്‍ നിന്ന് മായുന്നതിനു മുമ്പ് ആദ്യത്തെ വെടുപൊട്ടിച്ചു. സോണിയ അല്ല മാര്‍പാപ്പ പറഞ്ഞാലും കേരളത്തിലെ കോണ്‍േഗ്രസില്‍ ഗ്രൂപ്പുണ്ടാവുമെന്നായിരുന്നു സുധാകരന്റെ മറുപടി. അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്ക് ലഭിച്ചത് ഗ്രൂപ്പില്ലാത്ത സ്വീകരണമാണ്. സുധാകരന്‍ ആണായ് പിറന്നവനാണെന്ന് ആദ്യം പറഞ്ഞത് എ ഗ്രൂപ്പ് നേതാക്കളാണ്.
ചെന്നിത്തലത ആഭ്യന്തരവണ്ടിയില്‍ കയറിയതോടെ തന്നെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് സുധാകരന് പരാതിയുണ്ട്. ചെന്നിത്തലയെ മന്ത്രിയാക്കിയ സുകുമാരന്‍ നായര്‍ കഴിഞ്ഞാല്‍ റോളുളളത് തനിക്കാണ്. താന്‍ ധൈര്യസമേതം പറഞ്ഞ കുറേ വാചകങ്ങളാണ് രമേശിനെ തിരുവഞ്ചൂരിന്റെ കസേരയില്‍ കയറ്റിയിരുത്തിയത്. എന്നിട്ടും സോണിയ ഗാന്ധിക്ക് ക്ലാസെടുക്കാതെ മൂപ്പത്തി പറഞ്ഞതൊക്കെ കേട്ട് യെസ് മൂളിയതിലാണ് രമേശിനോട് സുധാകരനുള്ള പുതിയ പരിഭവം.
വി എം സുധീരനെ പോലുള്ള ഒരു മഹാത്മഗാന്ധിയെ കെപിസിസി അദ്ധ്യക്ഷനാക്കിയതിലും സുധാകരന് പ്രതിഷേധമുണ്ട്. സുധീരന്‍ ആന്റണിയുടെ മച്ചമ്പിയാണെന്നാണ് സുധാകരന്റെ പരിഭവം. മച്ചമ്പി പറഞ്ഞാല്‍ വോട്ട് കിട്ടുമോ ? വേണ്ടി വന്നാല്‍ സുധീരനെതിരെയും രണ്ട് പറയാന്‍ തയ്യാറെടുക്കുകയാണ് സുധാകരന്‍.
ഇതിനിടയില്‍ പത്തനംതിട്ടയിലെ ഡിസിസി പ്രസിഡന്റ് ലോക്‌സഭാതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി താന്‍ തന്നെയാണെന്ന് സ്വയം പ്രഖ്യാപിച്ചു. ആന്റോക്കിട്ട് വെച്ച ആദ്യവെടിയായിരുന്ന ഇത്. സുധീരന് സംഗതി സഹിച്ചില്ല. വല്ലതും പറയാനുണ്ടെങ്കില്‍ കെപിസിസി യോഗത്തിലാവണം എന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ പോവുകയാണത്രേ. സര്‍ക്കുലറൊക്കെ അങ്ങ് എഐസിസി ഓഫീസില്‍ എന്ന മട്ടിലുള്ള അടുത്ത വാചകഗുണ്ടിന് കാത്തിരിക്കുകയാണ് കേരളം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha