മലയാളി വാര്‍ത്ത പെണ്‍കുട്ടികള്‍ക്ക് തുണയായി, പീഡന പരമ്പര ഒതുക്കാനിരുന്നത് വെളിച്ചത്തായി, സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം പ്രൊഫസര്‍ ഡോ. ഷാജി ജേക്കബിനെ സസ്‌പെന്‍ഡ് ചെയ്‌തു
ആദി ശങ്കരന്റെ ജന്മം കൊണ്ടും പേരു കൊണ്ടും പവിത്രമായ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയ്‌ക്ക് കളങ്കമായി പ്രശസ്‌ത ഭാഷാധ്യപകന്റെ ലൈംഗിക പരാക്രമങ്ങള്‍ ആദ്യം വെളിച്ചത്ത് കൊണ്ടു വന്നത് മലയാളി വാര്‍ത്തയാണ്. ദൃശ്യ മാധ്യമ രംഗത്തെ പ്രമുഖ നിരൂപകനായ പ്രശസ്‌ത അധ്യാപകന് നേരെയാണ് വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ ലൈംഗിക ചൂഷണ പരാതിയുമായെത്തിയത്. മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷാജി ജേക്കബിനെതിരെയാണ് പരാതി പ്രവാഹമുണ്ടായത്. റിപ്പോര്‍ട്ടര്‍ ചാനലിലെ കാഴ്‌ചയിലേയും മറ്റ് ആനുകാലിക വാരികകളിലേയും ലേഖകനുമാണ് ഇദ്ദേഹം. ഏറ്റവും രസകരം സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനത്തിനെതിരെ ഷാജി ജേക്കബ് നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. തെഹല്‍കയുടെ തരുണ്‍ തേജ്‌പാലിനെതിരേയും ജോസ് തെറ്റയിലിനെതിരേയും ലേഖനം എഴുതിയ ആശാന് നേരെയാണ് അവസാനം ശിക്ഷ്യ ഗണങ്ങള്‍ ഒരുമിച്ച് പരാതിയുമായെത്തിയത്.
സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ പ്രാവശ്യത്തെ സ്റ്റഡി ടൂറിന് പോയ വിദ്യാര്‍ത്ഥിനികളാണ് ആദ്യം ഈ അധ്യാപകനെതിരായി പരാതിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനികളെ യാത്രക്കിടെ ഷാജി ജേക്കബ് ലൈംഗികമായി ഉപദ്രപിച്ചു എന്നാണ് പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് വകുപ്പ് മേധാവി ഈ പെണ്‍കുട്ടികളെ വിളിച്ചു വരുത്തി കൗണ്‍സില്‍ നടത്തി. അപ്പോഴാണ് ഈ അധ്യാപകന്റെ വിക്രിയകളുടെ ആഴം മനസിലായത്. ഇതിനിടെ ഈ അധ്യാപകനെതിരെ വര്‍ഷങ്ങളായി നിരവധി പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി കാണിച്ച് ചില വനിത അധ്യാപകരും രംഗത്തെത്തി.
ഈ കൗണ്‍സിലിങ്ങിലെ പെണ്‍കുട്ടികളുടെ പരാതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മിനിട്ട്‌സ് ആക്കി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അയച്ചു കൊടുത്തു.
വൈസ് ചാന്‍സലറിന് കിട്ടാറുള്ള ഇത്തരം ഗൗരവമേറിയ പരാതികള്‍ സാധാരണ പോലീസില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ഈ അധ്യാപകന്റെ പ്രശസ്‌തിയും സ്വാധീനവും കാരണം വൈസ് ചാന്‍സലര്‍ ഈ പരാതി സര്‍വകലാശാലയിലെ വനിത സെല്ലിന് കൈമാറുകയായിരുന്നു.
സര്‍വകലാശാലയിലെ തന്നെ കീഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഈ വനിത സെല്‍ പെണ്‍കുട്ടികളുടെ പരാതി ഏറ്റെടുത്തു. പെണ്‍കുട്ടികളെ വിളിച്ചു വരുത്തി സര്‍വകലാശാലയുടെ അന്തസും അധ്യാപകന്റെ മാനഹാനിയും പെണ്‍കുട്ടികളുടെ ഭാവിയും മറ്റും വിവരിച്ച് അവരെ ഉപദേശിച്ചു. വനിത സെല്ലിന്റെ ഇത്തരത്തിലുള്ള ഉപദേശം സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറായില്ല.
ഇതിനിടയ്‌ക്ക് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ സംഭവം ഏറ്റെടുത്തു. തുടര്‍ന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും വൈസ് ചാന്‍സലറിന് പരാതി കൊടുത്തു.
ഇതിനിടയ്‌ക്ക് പെണ്‍കുട്ടികളുടെ ദുരവസ്ഥയും സര്‍വകലാശാലയടെ കേസൊതുക്കാനുള്ള ശ്രമവും മലയാളി വാര്‍ത്ത എക്‌സ്‌ക്യൂസീവായി റിപ്പോര്‍ട്ടു ചെയ്‌തു. അതൊടെ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം സജീവമായി ചര്‍ച്ചചെയ്യുകയും ചെയ്‌തു. തുടര്‍ന്ന് പ്രതിഷേധം ശക്തമായി. മറ്റ് പത്രങ്ങളിലും വാര്‍ത്ത വന്നു.
ഇതോടെ വനിത പ്രോ വൈസ് ചാന്‍സലറര്‍ സംഭവത്തില്‍ ശക്തമായി ഇടപെട്ടു. കേസ് ഒതുക്കിയാല്‍ താന്‍ വ്യക്തിപരമായി പരാതി നല്‍കുമെന്നായപ്പോള്‍ ഷാജി ജേക്കബിനെതിരെ സിന്‍ഡിക്കേറ്റ് നടപടിയെടുത്തു. അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്‌തു. പെണ്‍കുട്ടികളുടെ പരാതി പോലീസിനും കൈമാറി.
2014 ഫെബ്രുവരി 2ന് മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച ആ വാര്‍ത്ത കൂടി വായിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha