നിലമ്പൂര്‍ കൊലപാതകത്തില്‍ ബിജു നായര്‍ക്കെതിരെ ബലാത്സംഗ കുറ്റം
നിലമ്പൂര്‍ കൊലപാതകത്തില്‍ ബിജു നായര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജു നായര്‍ , ഷംസുദ്ദീന്‍ എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ബിജു നായര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്. രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂല് കൊണ്ട് കുത്തിയതിനെ തുടര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവ് മൂലമാണ് ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍ രാധ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രാധ ജോലി ചെയ്തിരുന്ന നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനെ പറ്റി മാത്രമേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളു. മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ സമയത്തെ കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ്, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധു അഡ്വക്കേറ്റ് ആസാദിന്റെ ഓഫീസ് എന്നിവിടങ്ങളിലും രാധ ജോലി ചെയ്തിരുന്നു. എന്നാല്‍ ഈ ഓഫീസുകളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. കൊലപാതകത്തിനു ശേഷം രാധയുടെ മൃതദേഹം പുറത്തുകൊണ്ടുപോയ സമയം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പ്രതിയായ ബിജു നായരുടെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് 68ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha