സൂത്രധാരകന്‍ രമേശ്: ചക്കിട്ടപാറയ്‌ക്കും നിലമ്പൂരിനും ഗോപിക്കുറി !
ചക്കിട്ടപാറ വിവാദഖനനാനുമതി, നിലമ്പൂര്‍ കൊലപാതകം തുടങ്ങിയ പ്രമാദമായ കേസുകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചു. ചക്കിട്ടപാറ ഖനനാനുമതി കേസില്‍ എളമരം കരീമിനെ രക്ഷിക്കാന്‍ കേസ് അന്വേഷിച്ചിരുന്ന പോലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഒപ്പം വിജിലന്‍സ് ഡയറക്‌ടറേയും മാറ്റി. ആര്യാടന്‍ സംശയത്തിന്റെ നിഴലിലുള്ള നിലമ്പൂര്‍ കൊലപാതകം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെയും മാറ്റി. ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന പേരില്‍ പോലീസ് തലവന്‍മാരില്‍ വരുത്തിയ മാറ്റം സംസ്ഥാനത്തെ പല പ്രമാദ കേസന്വേഷണങ്ങളും അട്ടിമറിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സംശയിക്കപ്പെടുന്നു. മികച്ച രീതിയില്‍ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് ഡിജിപിയുടെ അഭ്യര്‍ധന ആഭ്യന്തരമന്ത്രി ചെവിക്കൊണ്ടതുമില്ല.
ചക്കിട്ടപാറ ഖനനാനുമതി അന്വേഷിക്കുന്ന എച്ച്. വെങ്കിടേഷിനെ തിരുവനന്തപുരത്തേക്കാണ് മാറ്റിയത് . ധീരയായ ഉദ്യോഗസ്ഥയെന്ന് പേരെടുത്ത അഡീ.ഡി.ജി.പി ശ്രീലേഖയെ വിജിലന്‍സിന്റെ തലപ്പത്ത് നിന്നും മാറ്റിയതും ചക്കിട്ടപാറ ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനാണെന്ന് ആരോപണം ഉയരുന്നു.
നേരിട്ട് ഐ.പി.എസ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്കു പകരം പ്രമോഷന്‍ വഴി ഐ.പി. എസിലെത്തിയവരെയാണ് പല ദിക്കുകളിലും നിയമിച്ചത് . മിടുക്കരായ ഉദ്യോഗസ്ഥര്‍ക്ക് താരതമ്യേന ചെറിയ വകുപ്പുകള്‍ നല്‍കി.
പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ നടന്ന നിലമ്പൂര്‍ കൊലപാതകത്തിന്റെ ചുമതല ഇനി പ്രമോഷന്‍ വഴി എസ്.പിയായി മാറിയ ശശികുമാറിനായിരിക്കും. മലയാളികളല്ലാത്ത ഉദ്യോഗസ്ഥര്‍ സാധാരണ ശുപാര്‍ശകള്‍ കേള്‍ക്കാറില്ല. അതേസമയം ഏട്ട് മൂത്ത് എസ്.ഐയാകുന്നവര്‍ രാഷ്‌ട്രീയക്കാരുടെയും മേലുദ്യോഗസ്ഥരുടെയും മുമ്പില്‍ നമ്രശിരസ്‌കരായി നില്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha