വിതുര പെണ്‍വാണിഭക്കേസ്; ജഗതിയെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചു
നടന്‍ ജഗതി ശ്രീകുമാറിനെ വിതുര പെണ്‍വാണിഭക്കേസില്‍ വെറുതെ വിട്ട കീഴക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. ജഗതി കുറ്റക്കാരനാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വിചാരണ കോടതിയുടെ വിധിയില്‍ ഇടപടേണ്ടതില്ലെന്നും ജസ്റ്റിസ് പി. ഭവദാസന്‍ പറഞ്ഞു.
ജഗതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് വാദം കേട്ടത്.
https://www.facebook.com/Malayalivartha